ബെംഗളൂരു: വർത്തൂരിൽ മഴവെള്ളക്കനാലിൽ വീണു കാണാതായ 3 വയസ്സുകാരനായുള്ള തിരച്ചിൽ തുടരുന്നു.നേപ്പാൾ സ്വദേശികളായ ബിനോദ് സപ്ന ദമ്പതികളുടെ മകൻ കബീർ സൗദിനെയാണ് കാണാതായത്.മഴവെള്ളക്കനാലിന് സമീപംത്തെ താമസസ്ഥലത്ത് നിന്നാണ് കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ കാണാതായത്. സമീപത്തെ കുട്ടികളുമായി കളിക്കുന്നതിനിടെ കബീർ കനാലിൽ വീഴുകയായിരുന്നു.
പ്രദേശവാസികളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയും കർണാടക ഡിസാസ്റ്റർ മാനേജ്മെന്റ് ഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നഗരത്തിൽ കഴിഞ്ഞ ദിവസം റെക്കോർഡ് മഴയാണ് പെയ്തത്. ഞായറാഴ്ച രാത്രി മാത്രം 13 മില്ലി മീറ്റർ മഴയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്.
പുതിയ കോൺഗ്രസ് അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ 10 മുതൽ, ഫലപ്രഖ്യാപനം ഉച്ചയോടെ
പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരഭിക്കും.വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്ന് ചൊവ്വാഴ്ചയോടെ 68 ബാലറ്റ് പെട്ടികള്‍ സ്‌ട്രോങ് റൂമിലെത്തിച്ചു.പത്ത് മണിക്ക് സ്‌ട്രോങ് റൂം തുറന്ന് പുറത്തെടുക്കുന്ന ബാലറ്റ് പെട്ടിയില്‍ നിന്ന് ബാലറ്റ് പേപ്പറുകള്‍ കൂട്ടികലര്‍ത്തും. ഇതിന് ശേഷം നൂറ് ബാലറ്റ് പേപ്പറുകള്‍ വീതം ഓരോ കെട്ടാക്കി മാറ്റും.
ഇതിനു ശേഷണാണ് നാല് മുതല്‍ ആറുവരെ ടേബിളുകളിലായി വോട്ടെണ്ണല്‍ ആരംഭിക്കുക. ഉച്ചയ്ക്ക് മുമ്പേ ഫലമറിയാന്‍ സാധിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്.അദ്ധ്യക്ഷനാരായാലും ഗാന്ധി കുടുംബമായിരിക്കും പാര്‍ട്ടിയെ നിയന്ത്രിക്കുകയെന്ന സൂചനകള്‍ ഇതിനോടകം മുതിര്‍ന്ന നേതാക്കള്‍ നല്‍കി കഴിഞ്ഞു. വലിയ അട്ടിമറികളൊന്നും പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനായാസം വിജയിക്കുമെന്നാണ് വിലയിരുത്തല്‍.
ശശി തരൂരിന്റെ പിന്തുണ എത്രയെന്നതാണ് ഔദ്യോഗിക പക്ഷം ഒറ്റുനോക്കുന്നത്.22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധികുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അദ്ധ്യക്ഷപദവിയിലെത്താന്‍ പോകുന്നത്.കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാം തവണയാണ് അദ്ധ്യക്ഷ പദത്തിലേക്ക് മത്സരം നടക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ജി23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ്. ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നിവരാണ് ഖാര്‍ഗെയുടെ പ്രതികയില്‍ ഒപ്പിട്ടത്. ജി23 പ്രതിനിധിയായല്ല താന്‍ മത്സരിക്കുന്നതെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു.ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ഖാര്‍ഗെ ഏറെക്കാലം കര്‍ണാടക കാബിനറ്റ് മന്ത്രിയായിരുന്നു.
2005ല്‍ കര്‍ണാടക പിസിസി അദ്ധ്യക്ഷനായിരുന്ന ഖാര്‍ഗെ പിന്നീട് പ്രതിപക്ഷ നേതാവായി.2009ലാണ് ആദ്യമായി ലോക്‌സഭ അംഗമാകുന്നത്. യുപിഎ മന്ത്രിസഭയില്‍ തൊഴിയില്‍ വകുപ്പ് മന്ത്രിയായി. റെയില്‍ മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2014ല്‍ ലോക്‌സഭ തെരഞ്ഞെടുക്കപ്പെട്ടു.