Home Featured സുരക്ഷക്ക് മുൻഗണന: ബെംഗളൂരു മെട്രോയിൽ 500 കോടി ചെലവിൽ സ്‌ക്രീൻ ഡോറുകൾ നിർമ്മിക്കും

സുരക്ഷക്ക് മുൻഗണന: ബെംഗളൂരു മെട്രോയിൽ 500 കോടി ചെലവിൽ സ്‌ക്രീൻ ഡോറുകൾ നിർമ്മിക്കും

ബെംഗളൂരു: സുരക്ഷ മുൻനിർത്തി ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. കാഴ്ച വൈകല്യമുള്ള വിദ്യാർഥികൾ മെട്രോ ട്രാക്കിൽ വീണ് അപകടത്തിൽ പെടുന്നതും ആത്മഹത്യശ്രമങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിലാണ് എല്ലാ മെട്രോ സ്‌റ്റേഷനുകളിലും സ്‌ക്രീൻ ഡോറുകൾ വേണമെന്ന ആവശ്യം ശക്തമായത്. 65 മെട്രോ സ്‌റ്റേഷനുകളിലെ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതിന് ഏകദേശം 500 കോടി രൂപ ചെലവ് വരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.സ്‌ക്രീൻ ഡോറുകൾ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുമെന്നും മെട്രോ സർവീസ് തടസ്സമില്ലാത പ്രവർത്തിക്കുന്നതിനും സഹായകരമാകും.

മെട്രോ റെയിൽ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ വാതിലുകൾ സ്ഥാപിക്കുന്നതിനായി 450 കോടി മുതൽ 500 കോടി രൂപ വരെയാണ് ആകെ ചെലവ് കണക്കാക്കുന്നത്.ബെംഗളൂരു മെട്രോയുടെ 65 സ്റ്റേഷനുകളിൽ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതിന് കോടികളാകും ചെലവാകുക. ഏഴ് കോടിയോളം രൂപയാകും ഒരു സ്റ്റേഷനിൽ ചെലവാകുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. നാല് പ്ലാറ്റ്‌ഫോമുകളുള്ള കെംപെഗൗഡ സ്റ്റേഷനിൽ ചെലവ് ഇരട്ടിയാകും.യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കുന്ന പദ്ധതിക്കായി പണം ചെലവഴിക്കേണ്ടത് സംസ്ഥാന സർക്കാരും കേന്ദ്രവുമാണെന്ന് ഒരു മെട്രോ ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്‌ക്രീൻ ഡോറുകൾ ദീർഘകാലാടിസ്ഥാനത്തിൽ ഉറപ്പുള്ളതും മികച്ച നിലവാരമുള്ളതുമായിരിക്കണം ചെന്നൈ, അഹമ്മദാബാദ് മെട്രോകളിൽ ഇതിനകം തന്നെ ഇത്തരം സുരക്ഷ ഡോറുകളുണ്ട്. ഡൽഹി മെട്രോ എലവേറ്റഡ് സ്റ്റേഷനുകൾക്ക് ഹാഫ് സ്‌ക്രീൻ വാതിലുകളും ഭൂഗർഭ സ്റ്റേഷനുകൾക്ക് ഫുൾ സ്‌ക്രീൻ വാതിലുകളും സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂർ മെട്രോയുടെ പ്രതിദിന വരുമാനം രണ്ട് കോടി രൂപയാണെങ്കിൽ അവരുടേത് 12 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.കെംപഗൗഡ, സർ എം വിശ്വേശ്വരയ്യ സ്റ്റേഷനുകളിൽ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) എംഡി മഹേശ്വര റാവു പറഞ്ഞു.

എന്നാൽ ഏറെ തിരക്കുള്ള ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കാൻ വേണ്ടിവരുന്ന സമയം തിരിച്ചടിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.മെട്രൊ ട്രെയിനുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ട അവസ്ഥയുണ്ടാകും. നിരവധി തൊഴിലാളികളും ഉപകരണങ്ങളും സ്റ്റേഷനുകളിൽ എത്തിക്കേണ്ടതുമുണ്ട്. ട്രെയിനിൻ്റെ വാതിലിനൊപ്പം സ്‌ക്രീൻ ഡോറും ഒരേസമയം തുറക്കേണ്ടതുണ്ട്. ഇത് നിർണായകമായ ഘടകമാണ്. പ്ലാറ്റ്ഫോമിൽ ട്രെയിൻ എത്തുമ്പോൾ തന്നെ സ്ക്രീൻ ഡോറുകൾ തുറക്കുകയും യാത്രക്കാർ ട്രെയിനിനുള്ളിൽ പ്രവേശിച്ച് സെക്കൻഡുകൾക്കുള്ളിൽ ഡോറുകൾ അടയുകയും ചെയ്യുന്ന രീതിയാണ് സ്‌ക്രീൻ ഡോറുകൾ.

അവിഹിത ബന്ധം, വിലക്കിയിട്ടും തുടര്‍ന്നു; ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി ഡ്രെയിനില്‍ തള്ളിയ കേസില്‍ ദമ്ബതികളും കൂട്ടാളികളും അറസ്റ്റില്‍

27 കാരനെ കൊലപ്പെടുത്തി മൃതദേഹം ഡ്രെയിനില്‍ തള്ളിയ കേസില്‍ ഗുരുഗ്രാം സ്വദേശികളായ ദമ്ബതികളും കൂട്ടാളികളും അറസ്റ്റില്‍ .ബിഹാറിലെ സുപോള്‍ ജില്ലയിലെ പഞ്ച്‌ദേവ് താക്കൂർ, ഭാര്യ ഇന്ദു, സുഹൃത്ത് ചന്ദൻ താക്കൂർ എന്നിവരാണ് പോലീസിന്റെ പിടിയിലായത് . ബിഹാറിലെ മധുബനി ജില്ലക്കാരനായ രാംപരിചൻ ശർമ്മ (27) കൊല്ലപ്പെട്ട കേസിലാണ് പോലീസ് നടപടി. ഐ.എം.ടി മനേസർ മേഖലയില്‍ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സാരി കൊണ്ട് കെട്ടിയ നിലയിലും കഴുത്ത് ഞെരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

അവിഹിത ബന്ധത്തിന്‍റെ പേരില്‍ യുവാവിനെ ദമ്ബതികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പി ; ഒലീസ് നല്‍കുന്ന വിവരം. കൊലപാതകത്തിന് ശേഷം കൂട്ടാളിയുടെ സഹായത്തോടെ മൃതദേഹം ഡ്രമ്മില്‍ ഇട്ട് അഴുക്കുചാലിലേക്ക് വലിച്ചെറിയുകയാണെന്നും പോലീസ് പറയുന്നു. ശർമ്മ തന്‍റെ ബന്ധുവാണെന്നും ഇന്ദുവുമായി അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നും പോലീസ് കസ്റ്റഡിയിലുള്ള പഞ്ച്ദേവ് മൊഴി നല്‍കിയിട്ടുണ്ട്.പദ്ധതിയിടുകയായിരുന്നു.

ആഗസ്റ്റ് 14 ന് ദമ്ബതികള്‍ ശർമ്മയെ അവരുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. അവിടുന്ന് ഉറങ്ങിപ്പോയ ശർമ്മയെ അവർ വൈദ്യുതി വയർ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മനേസർ ഡി.സി.പി ദീപക് കുമാർ ജെവാരിയ പറഞ്ഞു. പിറ്റേന്ന് മൃതദേഹം ഡ്രമ്മില്‍ ഒളിപ്പിച്ച്‌ ചന്ദന്‍റെ സഹായത്തോടെ ബൈക്കില്‍ കയറ്റി അഴുക്കുചാലില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group