Home Featured ” ജാഗ്രത വേണം.. കരുതല്‍ വേണം.. കുട്ടികള്‍ മാസ്‌ക് ധരിക്കണം..” മുഖ്യമന്ത്രി പിണറായി വിജയന്‍.

” ജാഗ്രത വേണം.. കരുതല്‍ വേണം.. കുട്ടികള്‍ മാസ്‌ക് ധരിക്കണം..” മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തെ സംബന്ധിച്ച്‌ പ്രധാനപ്പെട്ട ദിവസമാണ് നാളെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സ്‌കൂളുകള്‍ ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം തുറക്കുകയാണ്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം കുട്ടികള്‍ക്ക് സ്കൂളില്‍ എത്താന്‍ കഴിഞ്ഞില്ല. ഇത്തവണയും ഒക്ടോബര്‍ വരെയും സാധിച്ചില്ല .സ്കൂള്‍ തുറക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ തോതില്‍ ഉണര്‍വ് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് എല്ലാ ജീവിത രീതികളും മാറ്റി. കൊവിഡ് പ്രതിസന്ധിയില്‍ ഏറ്റവും വലിയ പ്രയാസം നേരിട്ടത് നമ്മുടെ കുട്ടികളാണ്. അവരുടെ വളര്‍ച്ചയുടെ നാളുകളാണ് നഷ്ടപ്പെട്ടത് .തുടര്‍ന്നും കൂടുതല്‍ സ്തംഭിച്ചാല്‍ വലിയ പ്രത്യാഘാതം ആണ് ഉണ്ടാക്കുക .

കൊവിഡ് ലോകത്ത് എല്ലായിടത്തും പ്രത്യാഘാതമുണ്ടാക്കി. എങ്കിലും നമുക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. അത് നമ്മുടെ പ്രത്യേകതയാണ് . ഒരുമയും, ഐക്യവും സാമൂഹിക ബോധവും കൊണ്ടാണ് നമുക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. വിദ്യാഭ്യാസ രംഗത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോവാത്ത ഘട്ടത്തില്‍ നാം ഓണ്‍ലൈനിനെ കുറിച്ച്‌ ചിന്തിച്ചു.

ഒന്നാം വര്‍ഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എങ്കിലും അതിന് പരിമിതി ഉണ്ടായി. എല്ലാ മേഖലകളിലും ഇടപെടാന്‍ കഴിഞ്ഞില്ല. വാക്സിന്‍ എല്ലാവര്‍ക്കും എത്തിക്കാനുള്ള നടപടികള്‍ എടുത്ത് കഴിഞ്ഞു .രണ്ട് ഡോസ് വാക്സിന്‍ എടുത്താലും കൊവിഡ് കീഴ്പ്പെടുത്തും. സ്കൂളില്‍ വരുന്ന വിദ്യാര്‍ത്ഥിയുടെ വീട്ടിലെ എല്ലാവരും വാക്സിന്‍ എടുക്കണം.
എടുക്കാന്‍ ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും എടുക്കണം. ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികള്‍ക്കും നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത വേണം, കരുതല്‍ വേണം, കുട്ടികള്‍ മാസ്‌ക് ധരിക്കണം.

കുട്ടികള്‍ക്ക് പറ്റിയ മാസ്‌കുകള്‍ തന്നെ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചു. പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കും. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group