
ബെംഗളൂരു • ഫീസ് അടയ്ക്കാത്ത രക്ഷിതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നു സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളുടെ അസോസിയേഷൻ അറിയിച്ചു
കുട്ടികളെ സ്കൂൾ മാറ്റാൻ അപേക്ഷിക്കുന്നവർക്ക് ഉടനടി ടി സി നൽകണമെന്നു സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഫീസ് അടയ്ക്കാത്ത കുട്ടികൾക്കു ടിസി നൽകാൻ സ്കൂളുകൾ തയാറായിട്ടില്ല. ഹൈക്കോടതി നിർദേശം അനുസരിച്ചുള്ള ഫീസ് അടച്ചാലെ സർ ട്ടിഫിക്കറ്റ് നൽകുകയുള്ളു എന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 2020-21അധ്യയന വർഷത്തിൽ മുൻ വർഷത്തേതിന്റെ 85% ഫീസ് അടച്ചാൽ മതിയെന്നാണു ഹൈക്കോടതി നിർ ദേശം. എന്നാൽ ഈ തുക അടയ്കാതെ സ്കൂൾ മാറ്റാൻ ഒട്ടേറെ രക്ഷിതാക്കൾ ശ്രമിക്കുന്നുണ്ട്. ഇവർക്കെതിരെ വഞ്ച നാകുറ്റത്തിനു കേസ് നൽകാനാണ് നീക്കം. അതേസമയം പൊലീസിൽ പരാതിപ്പെടാതെ ഇത്തരം പ്രശ്നങ്ങൾ മനുഷ്യത്വപരമായി കൈക ര്യം ചെയ്യണമെന്നും കോവിഡിനെ തുടർന്നു. ഒട്ടേറെ രക്ഷിതാ ക്കൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും പേരന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു