ചാമരാജ് നഗർ : ഗുണ്ടൽ പേട്ടിലെ ദർഗയിലേക്കും മസ്ജിദിലേക്കും യുകെജി വിദ്യാർഥികളെ വിനോദ സഞ്ചാരത്തിനു കൊണ്ടു പോയ സ്കൂൾ അധികൃതർക്കെതിരെ ഹിന്ദു ജാഗരണ വേദികെ വിദ്യാഭ്യാസ വകുപ്പിനു പരാതി നൽകി.കഴിഞ്ഞ 8നായിരുന്നു ദർഗ സന്ദർശനം.
ഇതിനെതിരെ ചിലർ പ്രതിഷേധവുമായി രംഗത്തു വന്നതിനെ തുടർന്ന് സംഭവത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് സ്കൂൾ മാനേജ്മെന്റ് ഉറപ്പ്നൽകിയിരുന്നു.
എന്നാൽ സമൂഹമാധ്യമങ്ങളിലും മറ്റും ഇതു ചർച്ചയായി. യാത്രയ്ക്ക് മുൻപു രക്ഷിതാക്കളുടെ അനുമതി വാങ്ങിയിരുന്നതായി സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിനു വിശദീകരണം നൽകി.