Home Featured ബെംഗളൂരു: പ്രിന്‍സിപ്പല്‍ നിരന്തരം ഫോണ്‍ വിളിക്കും, കൊന്നതെന്ന് സംശയം; 17-കാരിയുടെ മരണത്തില്‍ ദുരൂഹത.

ബെംഗളൂരു: പ്രിന്‍സിപ്പല്‍ നിരന്തരം ഫോണ്‍ വിളിക്കും, കൊന്നതെന്ന് സംശയം; 17-കാരിയുടെ മരണത്തില്‍ ദുരൂഹത.

ബെംഗളൂരു: റായ്ചൂരിലെ സ്വകാര്യകോളേജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. ഒന്നാംവര്‍ഷ പി.യു.സി.വിദ്യാര്‍ഥിനിയായ 17-കാരിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.പെണ്‍കുട്ടിയുടെ മരണത്തിനുപിന്നില്‍ കോളേജ് പ്രിന്‍സിപ്പലാണെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ലിംഗസാഗുരു പോലീസില്‍ പരാതിനല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊന്നതാണെന്ന് സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിക്ക് നിരന്തരം ഫോണ്‍ചെയ്യാറുണ്ടായിരുന്നെന്നും ആരോപിച്ചു.

പ്രതിഷേധവുമായി ബന്ധുക്കള്‍ ശനിയാഴ്ച കോളേജിനുമുന്നിലെത്തി. പ്രിന്‍സിപ്പലിന്റെപേരില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.

വിന്‍ഡോസീറ്റിന് വേണ്ടി സ്ത്രീകള്‍ തമ്മില്‍ സംഘര്‍ഷം’; വിമാനം 2 മണിക്കൂര്‍ വൈകി

വിന്‍ഡോസീറ്റിന് വേണ്ടി സ്ത്രീകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകിയതായി റിപോര്‍ട്.ബ്രസീലിലെ ഗോല്‍ എയര്‍ലൈന്‍സിലാണ് സംഭവമുണ്ടായത്. ടേക് ഓഫിന് തൊട്ട് മുമ്ബായിരുന്നു അനിഷ്ട സംഭവങ്ങളുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.സാല്‍വദോറില്‍ നിന്നും സാവോ പോളോയിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് സംഭവമുണ്ടായത്.

ഭിന്നശേഷിക്കാരനായ മകനൊടൊപ്പമെത്തിയ സ്ത്രീ മറ്റൊരു സ്ത്രീയോട് സീറ്റ് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ ഇതിന് തയാറായില്ല. തുടര്‍ന്ന് ഇവരെ കുട്ടിയോടൊപ്പമെത്തിയ സ്ത്രീ മര്‍ദിക്കുകയായിരുന്നുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.ഇതോടെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റും കാബിന്‍ ക്രൂ അംഗങ്ങളും ഇടപ്പെട്ടു. എന്നാല്‍, രണ്ട് സ്ത്രീകളുടേയും കുടുംബാംഗങ്ങള്‍ കൂടി പങ്കുചേര്‍ന്നതോടെ വിമാനത്തില്‍ രൂക്ഷമായ സംഘര്‍ഷമുണ്ടായി. പിന്നീട് പ്രശ്‌നം പരിഹരിച്ച്‌ രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം യാത്ര തുടര്‍ന്നതെന്നും റിപോര്‍ടുകള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group