Home covid19 സ്ക്കൂള്‍ തുറക്കല്‍: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം മാ​ര്‍​ഗ​രേ​ഖ പുറത്തിറക്കി

സ്ക്കൂള്‍ തുറക്കല്‍: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം മാ​ര്‍​ഗ​രേ​ഖ പുറത്തിറക്കി

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോ​വി​ഡ് മൂ​ന്നാം​ ത​രം​ഗ​ത്തെ​ത്തു​ട​ര്‍​ന്ന്​ അ​ട​ച്ചിട്ട സ്​​കൂ​ളുകള്‍ വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു​ മു​ന്നോ​ടി​യാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം മാ​ര്‍​ഗ​രേ​ഖ പുറത്തി​റ​ക്കി. മു​ന്‍ക​രു​ത​ലു​ക​ള്‍, ടൈം​ടേ​ബി​ള്‍, മൂ​ല്യ​നി​ര്‍​ണ​യം, കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത്​ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ്​ കേ​ന്ദ്രം മാ​ര്‍​ഗ​നി​ര്‍​ദേ​ശം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലെ​ങ്കി​ല്‍ സ്കൂ​ളു​ക​ള്‍ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​രു​ത്. ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ വീ​ടു​ക​ളി​ലി​രു​ന്ന്​ പ​ഠി​ക്കാ​ന്‍ ത​യാ​റാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ അ​നു​മ​തി ന​ല്‍​ക​ണം.

വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണം. കു​റ​ഞ്ഞ​ത്​ ആ​റ​ടി അ​ക​ല​ത്തി​ല്‍ വേ​ണം ഇ​​രി​പ്പി​ടം അ​നു​വ​ദി​ക്കാ​ന്‍. അ​സം​ബ്ലി, സ്റ്റാ​ഫ്​ റൂം, ​ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത്​ അ​ട​ക്കം മു​ഴു​വ​ന്‍ സ​മ​യ​വും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്ത​ണം. മാ​സ്ക്​ നി​ര്‍​ബ​ന്ധ​മാ​ക്ക​ണം. ഹാ​ജ​റു​ക​ളി​ല്‍ ഇ​ള​വ്​ ന​ല്‍​ക​ണം.​ഹോ​സ്റ്റ​​ലു​ക​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

You may also like

error: Content is protected !!
Join Our WhatsApp Group