Home Featured ബെംഗളൂരു : ശിവമൊഗ്ഗയിൽ സ്കൂൾ കുട്ടികളുമായി പഠനയാത്രയ്ക്കു പോയ ബസ് മറിഞ്ഞ് 16 പേർക്ക് പരുക്ക്

ബെംഗളൂരു : ശിവമൊഗ്ഗയിൽ സ്കൂൾ കുട്ടികളുമായി പഠനയാത്രയ്ക്കു പോയ ബസ് മറിഞ്ഞ് 16 പേർക്ക് പരുക്ക്

ബെംഗളൂരു : ശിവമൊഗ്ഗയിൽ സ്കൂൾ കുട്ടികളുമായി പഠനയാത്രയ്ക്കു പോയ ബസ് മറിഞ്ഞ് 16 പേർക്ക് പരുക്ക്.സാഗർ വാഡി കോസിലാണ് അപകടം. പരുക്കേറ്റവരിൽ ഒരു ആൺകുട്ടിയുടെയും പെൺ കുട്ടിയുടെയും നില ഗുരുതരമാണ്.മൈസൂരു ഹുൻസൂരിലെ ധർമ പുര ഗവ.ഹൈസ്കൂളില് നിന്നു യാത്ര പോയ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. അധ്യാപ കർ ഉൾപ്പെടെ 64 പേർ സംഘത്തിലുണ്ടായിരുന്നു.

ദേശീയപാതയിൽ വളവ് തിരിക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു.പരുക്കേറ്റവർ ശിവമൊഗ്ഗ മക്ഗാൻ ആശുപ്രതിയിലും സാഗർ താലൂക്ക് ആശുപത്രിയിലുമായാണു ചികിത്സയിലുള്ളത്.

റോക്കി ഭായ് രാഷ്ട്രീയത്തിലേക്ക്? നര ലോകേഷുമായി കൂടിക്കാഴ്ച നടത്തി യഷ്

കെജിഫ് എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യന്‍ സിനിമാലോകം കീഴടക്കിയ താരമാണ് യഷ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ഇപ്പോള്‍ കന്നഡ സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയപ്രവേശമാണ് ചൂടുപിടിക്കുന്ന ചര്‍ച്ചയാവുന്നത്.കഴിഞ്ഞ ദിവസം യഷ് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി)ജനറല്‍ സെക്രട്ടറി നര ലോകേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗളൂരുവിലെ താജ് വെസ്റ്റിനില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളമാണ് നീണ്ടത്.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യഷ് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.എന്നാല്‍ താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അഭ്യൂഹങ്ങള്‍ തള്ളി.

അപ്രതീക്ഷിത കൂടിക്കാഴ്ച മാത്രമായിരുന്നെന്നും അതില്‍ രാഷ്ട്രീയമില്ലെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്.ഈ വര്‍ഷം റിലീസ് ചെയ്ത കെജിഎഫ് 2വന്‍ വിജയമായിരുന്നു. കെജിഎഫ് ഫ്രാന്‍ഞ്ചൈസിക്കായി താന്‍ എട്ടു വര്‍ഷം നല്‍കിയെന്നാണ് താരം പറയുന്നത്. മൂന്നാം ഭാഗത്തെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ ഉടന്‍ ഉണ്ടാകില്ലെന്നുമാണ് താരം പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group