Home Featured ബംഗളൂരു: മദ്യപിച്ച്‌ വാഹനമോടിക്കല്‍; 16 സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

ബംഗളൂരു: മദ്യപിച്ച്‌ വാഹനമോടിക്കല്‍; 16 സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

ബംഗളൂരു: മദ്യപിച്ച്‌ വാഹനമോടിച്ചതിന് ബംഗളൂരു നഗരത്തില്‍ 16 സ്കൂള്‍ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച ബംഗളൂരു ട്രാഫിക് പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവിലാണ് സ്കൂള്‍ ബസ് ഡ്രൈവർമാർ മദ്യപിച്ച്‌ വാഹനമോടിക്കുന്നതായി കണ്ടെത്തിയത്.രാവിലെ ഏഴു മുതല്‍ 9.30 വരെ നടന്ന പരിശോധനയില്‍ 3414 സ്കൂള്‍ ബസുകളാണ് പരിശോധിച്ചത്. പിടിയിലായ 16 ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 279 (അപകടകരമായി വാഹനമോടിക്കല്‍), 185 (മദ്യപിച്ച്‌ വാഹനമോടിക്കല്‍) വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ട്രാഫിക് വിഭാഗം ജോയന്‍റ് കമീഷണർ എം.എൻ. അനുഛേദ് പറഞ്ഞു. പ്രതികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ അതത് ആർ.ടി.ഒമാർക്ക് ശിപാർശ നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ഭര്‍ത്താവുമായി വഴക്ക് : അമ്മ ബസില്‍ ഉപേക്ഷിച്ച കുഞ്ഞിനെ വിട്ടുനല്‍കാന്‍ നിബന്ധനയുമായി ശിശു സംരക്ഷണ വകുപ്പ്

ഭര്‍ത്താവുമായി വഴക്കിനെ തുടര്‍ന്ന് അമ്മ ബസില്‍ ഉപേക്ഷിച്ച നാലുമാസം പ്രായമുളള കുഞ്ഞിനെ അന്വേഷിച്ച്‌ അച്ഛനെത്തി.കോയമ്ബത്തൂരിലാണ് സംഭവം. എന്നാല്‍ തൃശൂര്‍ സ്വദേശിയായ അച്ഛനും തമിഴ്‌നാട് സ്വദേശിനി അമ്മയും ഒരുമിച്ച്‌ വന്നാലേ കുഞ്ഞിനെ കൈമാറാനാകൂ എന്നാണ് ശിശു സംരക്ഷണ വകുപ്പ് അറിയിച്ചത്.വെള്ളിയാഴ്ചയാണ് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. ബസില്‍ കയറിയ യുവതി കുഞ്ഞിനെ മറ്റൊരാളെ ഏല്‍പിച്ച്‌ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റിയ കുഞ്ഞ് ഇപ്പോള്‍ ശിശുസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലാണുളളത്.

സമൂഹമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞാണ് കുഞ്ഞിന്റെ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നത്.തമിഴ്‌നാട്ടില്‍ പഠിക്കവെ പ്രണയിച്ച്‌ വിവാഹിതരായവരാണ് കുഞ്ഞിന്റെ അച്ഛനും അമ്മയും. എന്നാല്‍ വിവാഹത്തെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു.വിവാഹശേഷം ഇവര്‍ കോയമ്ബത്തൂരില്‍ താമസിക്കുകയായിരുന്നു. അടുത്തിടെയുണ്ടായ വഴക്കിനെത്തുടര്‍ന്ന് യുവാവ് തൃശൂരിലേക്കു മടങ്ങിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group