Home Featured ബെംഗളൂരു: 26 സ്കൂൾ ബസ്ഡ്രൈവർമാർ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തി

ബെംഗളൂരു: 26 സ്കൂൾ ബസ്ഡ്രൈവർമാർ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ട്രാഫിക് പോലീസ് ഒറ്റദിവസം നടത്തിയ പരിശോധനയിൽ 26 സ്കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തി.ഇവരുടെ പേരിൽ കേസെടുത്തു. ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നതിനെപ്പറ്റി വ്യാപകമായ പരാതികളുയർന്നതോടെയാണ് പോലീസ് തിങ്കളാഴ്ച പ്രത്യേക പരിശോധന നടത്തിയത്.

സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ബസുകളും വാനുകളുമായി 3,676 വാഹനങ്ങളുടെ ഡ്രൈവർമാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ മാസവും സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അന്ന് 23 ഡ്രൈവർമാർ മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തി ഇവരുടെപേരിൽ നടപടിയെടുത്തിരുന്നു.

ഓണ്‍ലൈനില്‍ സാധനം വാങ്ങുന്നവരെ ഭീതിയിലാഴ്ത്തി യുവതിയുടെ അനുഭവം, പണവും പോയി;

ഡല്‍ഹി: ഓണ്‍ലൈനില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങുന്നത് സാധാരണമാണ് ഇപ്പോള്‍. എന്നാല്‍ ഇത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് നടക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.ഓർഡർ ചെയ്ത സാധനങ്ങള്‍ക്ക് പകരം വിലയും നിലവാരവും കുറഞ്ഞ മറ്റ് സാധനങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാധനങ്ങളോ അതുമല്ലെങ്കില്‍ അകത്തൊന്നുമില്ലാത്ത കേവലം ബോക്സുകളോ മാത്രം അയച്ച്‌ പണം തട്ടുന്നത് സംബന്ധിച്ചുള്ള പരാതികളാണ് ചിലർ ഉയർത്തുന്നത്. ക്യാഷ് ഓണ്‍ ഡെലിവറി രീതിയില്‍ ഓർഡറുകള്‍ കൊടുക്കുന്നവരെയാണത്രെ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.

ഇ-കൊമേഴ്സ് കമ്ബനിയില്‍ നിന്ന് നിങ്ങള്‍ ഓർഡർ ചെയ്ത യഥാർത്ഥ ഉത്പന്നം കൈയില്‍ എത്തുന്നതിന് മുമ്ബ് വ്യാജനുമായി തട്ടിപ്പുകാർ എത്തി പണവും വാങ്ങി മുങ്ങും.സ്വാതി സിംഗാള്‍ എന്ന യുവതിയാണ് ഏറ്റവുമൊടുവില്‍ ഇത്തരത്തിലൊരു പരാതിയുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ആമസോണില്‍ നിന്ന് ടാബ്ലറ്റ് ഓർഡർ ചെയ്തിരുന്ന സ്വാതിക്ക് കിട്ടിയതാവട്ടെ നിലവാരം കുറഞ്ഞ സ്പീക്കറുകള്‍. സാധനം കൊണ്ടുവന്നയാള്‍ പൊട്ടിക്കാത്ത ബോക്സ് ഏല്‍പ്പിച്ച്‌ ടാബ്ലറ്റിന്റെ പണവും വാങ്ങി പോയെന്നാണ് ആരോപണം. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാവുമ്ബോഴേക്കും പണവുമായി തട്ടിപ്പുകാർ രക്ഷപ്പെടും. എന്നാല്‍ ഇത്തരക്കാർക്ക് ഉപഭോക്താക്കള്‍ ഇ-കൊമേഴ്സ് വെബ്‍സൈറ്റില്‍ നല്‍കുന്ന ഓർഡറുകളുടെ വിശദാംശങ്ങള്‍ എങ്ങനെ ലഭിക്കുന്നു എന്നതാണ് ആശങ്ക ഉളവാക്കുന്ന പ്രധാന കാര്യം.

ഈ വിവരങ്ങളാണ് ഇവർ സമർദ്ധമായി കബളിപ്പിക്കാൻ ഉപയോഗിക്കുന്നതും. ആമസോണ്‍ കൃത്രിമം കാണിക്കുന്നതായും ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കാതെ അവ തട്ടിപ്പുകാരില്‍ എത്താൻ ഇടയാക്കി ആളുകളെ വ‍ഞ്ചിക്കുന്നതായും സ്വാതി ആരോപിച്ചു. ക്യാഷ് ഓണ്‍ ഡെലിവറി രീതിയില്‍ ടാബ്‍ലറ്റ് ഓ‍ർഡർ ചെയ്ത തനിക്ക് ഒരേ ദിവസം രണ്ട് ഉത്പന്നങ്ങള്‍ കിട്ടിയെന്ന് സ്വാതി പറയുന്നു. രണ്ടിലും ഉണ്ടായിരുന്ന സ്ലിപ്പ് ഒരുപോലെ തന്നെയായിരുന്നു. ആദ്യത്തേതില്‍ ടാബ്‍ലറ്റിന് പകരം നിലവാരം കുറ‌ഞ്ഞ രണ്ട് സ്പീക്കറുകളായിരുന്നു.

രണ്ടാമത്തേത് ശരിക്കുമുള്ള ടാബ്ലറ്റ് തന്നെയായിരുന്നു. രണ്ട് തവണയും പണം കൊടുക്കേണ്ടി വന്നു. ആമസോണില്‍ നിന്ന് തന്റെ ഓർഡർ വിവരം ചോർന്നതാണ് വ്യാജ ഉത്പന്നം അയച്ച്‌ കബളിപ്പിക്കാൻ കാരണമെന്ന് സ്വാതി പറഞ്ഞു.വിഷയം ആമസോണിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ യഥാർത്ഥ ഉത്പന്നം നല്‍കാമെന്ന് അറിയിച്ചു. പക്ഷേ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ആദ്യം സാധനം കൊണ്ടുവന്നയാളിന് പണം കൊടുത്തു എന്ന് അറിയിച്ചപ്പോള്‍ പണം എവിടേക്കാണ് പോയതെന്ന കാര്യം അന്വേഷിക്കാമെന്നായിരുന്നു കമ്ബനിയുടെ നിലപാട്. താൻ വഞ്ചിക്കപ്പെട്ടുവെന്നും പണം തിരികെ വേണമെന്നുമാണ് സ്വാതിയുടെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group