ബെംഗളൂരു: വ്യാഴാഴ്ച രാവിലെ രാമനഗര ജില്ലയിലെ മഗഡി ഗ്രാമത്തിൽ വെച്ച് 12 വിദ്യാർത്ഥികളടങ്ങുന്ന സ്കൂൾ ബസ് കുഴിയിൽ മറിഞ്ഞ് പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്. കൊടും വളവിൽ വെച്ച് ഡ്രൈവർക്ക് നിയന്ത്രണം വിട്ട് ബസ് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന്സംഭവം കണ്ടു നിന്നവർ വിവരിക്കുന്നു. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെ മഗഡി താലൂക്കിലെ ഹുലിക്കൽ ഗ്രാമത്തിലാണ് സംഭവം.
അപകടത്തിൽ ഒരു അധ്യാപകനും ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.ഹുലിക്കൽ വില്ലേജിലെ മാനസ ഗംഗോത്രി വിദ്യാലയത്തിലെ ബസ് ഡ്രൈവർ രംഗനാഥാണ് ഓടിച്ചിരുന്നത്. 25 നഴ്സറി, ഹയർ പ്രൈമറി വിദ്യാർഥികൾ അധ്യാപികയ്ക്കൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്നു.
കുടൂരിലെയുംപരിസരപ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽനിന്നാണ് ഡ്രൈവർ വിദ്യാർഥികളെ കൂട്ടിക്കൊണ്ടുപോയത്. രാവിലെ 9.30 ഓടെ ഹുലിക്കൽ വില്ലേജിലെ തുമകുരു-കുഡൂർ റോഡിലെ വളവിൽ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കുഴിയിലേക്ക് വീഴുകയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സന്തോഷ് എച്ച്എം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രംഗനാഥയ്ക്കെതിരെ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതിന് കേസെടുത്തു.