Home Featured അപമാനിച്ച്‌ പരസ്യം ; സൊമാറ്റോയ്ക്ക് പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

അപമാനിച്ച്‌ പരസ്യം ; സൊമാറ്റോയ്ക്ക് പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ദളിത് വിഭാഗത്തെ അപമാനിച്ചെന്ന ആരോപണത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്.ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സൊമാറ്റോ സംപ്രേക്ഷണം ചെയ്ത പരസ്യത്തില്‍ ദളിതരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് വിശദീകരണം തേടിയത്.

2001ല്‍ പുറത്തിറങ്ങിയ ലഗാന്‍ എന്ന സിനിമയില്‍ ആദിത്യ ലിഖിയ അവതരിപ്പിച്ച ‘ കച്ചറ’ എന്ന കഥാപാത്രത്തെ മാലിന്യവുമായി ബന്ധപ്പെടുത്തി പരസ്യത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ലിവിംഗ് ടുഗദര്‍ വിവാഹമായി കാണാനാകില്ല’, പങ്കാളികള്‍ക്ക് കോടതിയിലൂടെ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗദര്‍ പങ്കാളികള്‍ക്ക് കോടതിയിലൂടെ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമോ വ്യക്തി നിയമങ്ങളോ അനുസരിച്ച്‌ നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ നിയമസാധുതയുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി.ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച്‌ ജീവിക്കുന്നതിനെ വിവാഹമായി കാണാനാകില്ലെന്നും ബെഞ്ച് വിലയിരുത്തി.

2006 മുതല്‍ ഒരുമിച്ച്‌ ജീവിക്കുന്ന ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളില്‍പ്പെട്ട പങ്കാളികള്‍ ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ നിമയപ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തിയ കുടുംബകോടതി വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ചു. തുടര്‍ന്ന് ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.മുൻപ് ലിവിംഗ് ടുഗദര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി നിയമങ്ങള്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

ഹര്‍ജിയെ ‘ഹേര്‍ബ്രെയിന്‌ഡ് ഐഡിയ’ (വിഡ്ഢിത്തം) എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹര്‍ജി തള്ളിയത്. രാജ്യത്തെ എല്ലാ ലിവിംഗ് ടുഗദര്‍ ബന്ധങ്ങളും നിര്‍ബന്ധിതമായും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group