Home Featured കുട്ടികളില്‍ സമ്ബാദ്യശീലം വളര്‍ത്താന്‍; പുതുതലമുറ അക്കൗണ്ടുകളുമായി എസ്ബിഐ, വിശദാംശങ്ങള്‍

കുട്ടികളില്‍ സമ്ബാദ്യശീലം വളര്‍ത്താന്‍; പുതുതലമുറ അക്കൗണ്ടുകളുമായി എസ്ബിഐ, വിശദാംശങ്ങള്‍

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: സമ്ബാദ്യശീലം ചെറുപ്പത്തിലെ ശീലിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ കുട്ടികള്‍ക്കായി രണ്ടു തരത്തിലുള്ള സേവിങ്‌സ് അക്കൗണ്ടുകളാണ് അവതരിപ്പിച്ചത്. മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല എന്നതാണ് ഈ അക്കൗണ്ടുകളുടെ പ്രത്യേകത. പത്തുലക്ഷം രൂപ വരെ നിക്ഷേപിക്കാം.

പെഹ്ല കദം, പെഹ്ലി ഉഡാന്‍ എന്നി രണ്ടു അക്കൗണ്ടുകളാണ് കുട്ടികള്‍ക്കായി എസ്ബിഐ കൊണ്ടുവന്നത്. മറ്റു അക്കൗണ്ടുകള്‍ പോലെ തന്നെ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ഉള്‍പ്പെടെ പുതുതല മുറ സേവനങ്ങള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു.

പെഹ്ല കദം:

പ്രത്യേക ചെക്ക് ബുക്ക് അനുവദിക്കും. പത്തു ലീഫാണ് ഇതില്‍ ഉണ്ടാവുക. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കാണ് ചെക്ക് ബുക്ക് അനുവദിക്കുക. കുട്ടിയുടെ ചിത്രം പതിച്ച ഡെബിറ്റ് കാര്‍ഡാണ് നല്‍കുന്നത്. 5000 രൂപയാണ് ഒരു ദിവസം പിന്‍വലിക്കാന്‍ കഴിയുന്ന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. മൊബൈല്‍ ബാങ്കിങ്ങില്‍ 2000 രൂപയാണ് പരമാവധി ഇടപാട് പരിധി. മാതാപിതാക്കളുമായി ചേര്‍ന്ന് ജോയിന്റായും അക്കൗണ്ട് തുറക്കാന്‍ സാധിക്കും. 18 വയസില്‍ താഴെയുള്ള ഏതുപ്രായത്തിലുള്ള കുട്ടികളുടെ പേരിലും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം.

പെഹ്ലി ഉഡാന്‍:

കുട്ടിയുടെ ഫോട്ടോ പതിപ്പിച്ച എടിഎം കാര്‍ഡാണ് അനുവദിക്കുക. ഒരു ദിവസം പിന്‍വലിക്കുന്നതിനുള്ള പരിധി 5000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. മൊബൈല്‍ ബാങ്കിങ് ഇടപാട് പരിധി 2000 രൂപയാണ്. ബില്ല് പേയ്‌മെന്റ് ഉള്‍പ്പെടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ഈ അക്കൗണ്ട്് ഉപയോഗിച്ച്‌ നടത്താം. പത്തിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇതില്‍ ചേരാന്‍ സാധിക്കുക. കുട്ടിയുടെ പേരിലാണ് അക്കൗണ്ട് തുറക്കുക.

സ്റ്റാര്‍ബക്സ്: ലക്ഷ്മണ്‍ നരസിംഹന്‍ ഇനി പുതിയ സിഇഒ

സ്റ്റാര്‍ബക്സിന്റെ തലപ്പത്ത് ഇനി ഇന്ത്യന്‍ സാന്നിധ്യം. ഇന്ത്യന്‍ വംശജനായ ലക്ഷ്മണ്‍ നരസിംഹനെയാണ് പുതിയ സിഇഒ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബര്‍ മാസത്തിലായിരിക്കും ലക്ഷമണ്‍ നരസിംഹന്‍ സ്റ്റാര്‍ബക്സിലേക്ക് എത്തുക. നിലവില്‍, അദ്ദേഹം ഹെല്‍ത്ത് ആന്റ് ഹൈജീന്‍ കമ്ബനിയായ റെക്കിറ്റിന്റെ തലവനാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഗോള കോഫി ശൃംഖലയായ സ്റ്റാര്‍ബക്സിന്റെ തലവനായി ഏപ്രിലില്‍ ആയിരിക്കും ലക്ഷ്മണ്‍ നരസിംഹന്‍ ചുമതലയേല്‍ക്കുക. അതുവരെ, ഇടക്കാല സിഇഒ ആയ ഹോവാര്‍ഡ് ഷുള്‍ട്സ് കമ്ബനിയെ നയിക്കും. ലക്ഷ്മണ്‍ നരസിംഹന്‍ ചുമതലയേറ്റാല്‍ അദ്ദേഹത്തിന്റെ ഉപദേശകനായും സ്റ്റാര്‍ബക്സ് ബോര്‍ഡ് അംഗമായും ഹോവാര്‍ഡ് ഷുള്‍ട്സ് തുടരും.

ലക്ഷ്മണ്‍ നരസിംഹന്‍, പൂണെ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാര്‍ട്ടന്‍ സ്കൂളില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group