Home Featured സൗജന്യമായി മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താം; എസ്എംഎസ് ചാര്‍ജ് ഒഴിവാക്കിയതായി എസ്ബിഐ

സൗജന്യമായി മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താം; എസ്എംഎസ് ചാര്‍ജ് ഒഴിവാക്കിയതായി എസ്ബിഐ

മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫറിന് വരുന്ന എസ്എംഎസ് ചാര്‍ജ് ഒഴിവാക്കിയെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് എസ്ബിഐ. ഇതോടെ അധിക ചാര്‍ജ് ഇല്ലാതെ ഇടപാടുകാര്‍ക്ക് സുഗമമായി മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താമെന്നും എസ്ബിഐ അറിയിച്ചു.

*99# എന്ന് ഡയല്‍ ചെയ്ത് സൗജന്യമായി ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് എസ്എംഎസ് സംവിധാനം. പ്രത്യേകിച്ച് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫറിന് വരുന്ന എസ്എംഎസ് ചാര്‍ജ് ഒഴിവാക്കിയതെന്നും എസ്ബിഐ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഫണ്ട് ട്രാന്‍സ്ഫര്‍, അക്കൗണ്ട് ബാലന്‍സ്, മിനി സ്‌റ്റേറ്റ്‌മെന്റ്, യുപിഐ പിന്‍ മാറ്റല്‍ തുടങ്ങി വിവിധ സേവനങ്ങളാണ് എസ്എംഎസ് സംവിധാനം വഴി ലഭ്യമാക്കുന്നത്. ജിഎസ്എം സംവിധാനമുള്ള ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് കൂടുതലായി പ്രയോജനപ്പെടുന്നത്.

വരുന്നു രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ തുടക്കം

ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും.പക്ഷേ അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകം ആയിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.പൊതു വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണത്തിലാണ് പുതുമയുള്ള നിർദേശമുള്ളത്.

ഇതിനായി പുതിയ ഫോക്കസ് ഗ്രൂപ്പ് രൂപവത്കരിക്കാൻ തീരുമാനിച്ചു.ഇതോടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിലുള്ള ഫോക്കസ് ഗ്രൂപ്പുകളുടെ എണ്ണം 26 ആകും.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള എൻ.സി.ഇ.ആർ.ടി.യിലും 25 ഫോക്കസ് ഗ്രൂപ്പുകളാണ് നിർദേശിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫോക്കസ് ഗ്രൂപ്പുകൾക്ക് രൂപം കൊടുക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെങ്കിലും 25-ൽ കൂടുതൽ ഇതുവരെ ഒരു സംസ്ഥാനവും ഉണ്ടാക്കിയിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group