Home Featured എസ്ബിഐ സെര്‍വര്‍ തകരാറിലായി; യുപിഐ പണമിടപാടുകള്‍ തടസ്സപ്പെട്ടു

എസ്ബിഐ സെര്‍വര്‍ തകരാറിലായി; യുപിഐ പണമിടപാടുകള്‍ തടസ്സപ്പെട്ടു

ന്യൂഡല്‍ഹി:ബാങ്കിന്റെ സെര്‍വര്‍ തകരാറിലായതിനെതുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്നും യുപിഐ ആപ്പുകള്‍ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കള്‍.

ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്‌സൈറ്റിലെ വിവരം അനുസരിച്ച്‌ ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ ആളുകള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിരവധിയാളുകള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളം പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റിലെ മാപ്പ് വ്യക്തമാക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും എസ്ബിഐ ഇടപാടുകള്‍ നടത്താനാവുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

അതേസമയം, മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്ന് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ മുഖാന്തരം പണമയക്കാന്‍ സാധിക്കുന്നുണ്ട്. നിരവധി ഉപഭോക്താക്കള്‍ ട്വിറ്ററില്‍ എസ്ബിഐ സെര്‍വര്‍ ഡൗണ്‍ ആണെന്ന് അറിയിച്ച്‌ ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാത്രി 11 മണിക്ക് ശേഷം ടിവിയില്ല, മികച്ച വിദ്യാര്‍ഥി; കോമണ്‍വെല്‍ത്തില്‍ ചരിത്രം കുറിച്ച ‘പെര്‍ഫെക്‌ട് കിഡ്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് മലയാളി കൂടിയായ ശ്രീശങ്കര്‍ മുരളി.

8.08 മീറ്ററായിരുന്നു വെള്ളിയിലേക്കുള്ള ദൂരം. ഇന്ത്യക്കായി കോമണ്‍വെല്‍ത്തില്‍ ലോങ് ജമ്ബില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ പുരുഷ താരമാണ് ശ്രീശങ്കര്‍.

എല്ലാവര്‍ക്കും കളത്തില്‍ സ്വീകാര്യനാണ് പ്രിയപ്പെട്ടവര്‍ ശങ്കുവെന്ന് വിളിക്കുന്ന ശ്രീശങ്കര്‍. നീരജ് ചോപ്രയെപ്പോലുള്ള താരങ്ങള്‍ക്കിടയില്‍ പോലും വ്യക്തിത്വം കൊണ്ടും തന്റെ അര്‍പ്പണബോധം കൊണ്ടും സ്വീകാര്യത നേടിയ താരമാണ് ശ്രീശങ്കര്‍.

ശങ്കുവിനെ പോലെ ഒരു മകനെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. എല്ലാവരോടും എളിമയോടും ബഹുമാനത്തോടുമാണ് പെരുമാറ്റം. അതാണ് ഇത്രയും ദൂരം എത്താനുള്ള കാരണം. സ്കൂള്‍ കാലം മുതല്‍ അവന്‍ ഇങ്ങനെയാണ്. അവന്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല,” മുന്‍ അത്ലീറ്റ് കൂടിയായ അമ്മ കെ എസ് ബിജിമോള്‍ പറയുന്നു.

അച്ഛനും പരിശീലകനുമായ മുരളിക്കും ബിജിമോളുടെ അഭിപ്രായം തന്നെയാണുള്ളത്. “അയാള്‍ ഒരിക്കലും കഠിനാധ്വാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. അവന്‍ ഒഴികഴിവുകളോ കുറുക്കുവഴികളോ കണ്ടെത്തിയിട്ടില്ല. അപൂര്‍വമായേ അവനോട് എനിക്ക് ശബ്ദമുയര്‍ത്തേണ്ടി വന്നിട്ടുള്ളു, മുരളി വ്യക്തമാക്കി.

എന്നാ ശ്രീശങ്കറിന്റെ ഒരു ശീലം മാത്രം മുരളിക്ക് അത്ര താത്പര്യമില്ല. “പരിശീലനത്തിനിടെ പാട്ടുകള്‍ കേള്‍ക്കാന്‍ താത്പര്യപ്പെടാത്ത ഒരാളാണ് അച്ഛന്‍. ഞാന്‍ ഫോണില്‍ എന്തെങ്കിലും പാട്ട് വച്ചാല്‍ എന്നോട് ദേഷ്യപ്പെടും,” ശ്രീശങ്കര്‍ പറഞ്ഞു. രാത്രി പതിനൊന്ന് മണിക്ക് ശേഷം ടിവി കാണാന്‍ കുടുംബത്തിലെ ആര്‍ക്കും അനുവാദമില്ല.

You may also like

error: Content is protected !!
Join Our WhatsApp Group