Home തിരഞ്ഞെടുത്ത വാർത്തകൾ എസ്ബിഐയില്‍ നിങ്ങളെ കാത്ത് നിരവധി ഒഴിവുകള്‍,

എസ്ബിഐയില്‍ നിങ്ങളെ കാത്ത് നിരവധി ഒഴിവുകള്‍,

by ടാർസ്യുസ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിവിധ സർക്കിളുകളിലായി 2273 സർക്കിള്‍ ബേസ്ഡ് ഓഫീസർ (CBO) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.2050 റെഗുലർ ഒഴിവുകളും 223 ബാക്ക് ലോഗ് ഒഴിവുകളും ഉള്‍പ്പെടെയാണിത്. തിരഞ്ഞടുക്കപ്പെടുന്നവർക്ക് അഖിലേന്ത്യാ തലത്തില്‍ ജോലി ചെയ്യാൻ അവസരമുണ്ടാകും.വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒഴിവുകളില്‍ കേരളത്തിലെ തിരുവനന്തപുരം സർക്കിളിന് കീഴില്‍ മലയാളം അറിയുന്നവർക്കായി 83 ഒഴിവുകളുണ്ട്. മറ്റ് പ്രധാന സർക്കിളുകളിലെ ഒഴിവുകള്‍ താഴെ പറയുന്നവയാണ്:ബെംഗളൂരു (കന്നഡ): 236ചെന്നൈ (തമിഴ്): 208ഗാന്ധിനഗർ (ഗുജറാത്തി): 249കൊല്‍ക്കത്ത (ബംഗാളി/നേപ്പാളി/ഹിന്ദി): 242ലഖ്‌നൗ (ഹിന്ദി/ഉറുദു): 221മഹാരാഷ്ട്ര (മറാഠി): 204.അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. മെഡിക്കല്‍, എഞ്ചിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 2025 ഡിസംബർ 31-ന് ഏതെങ്കിലും ഷെഡ്യൂള്‍ഡ് കൊമേർഷ്യല്‍ ബാങ്കിലോ റീജിയണല്‍ റൂറല്‍ ബാങ്കിലോ ഓഫീസർ തസ്തികയില്‍ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.2025 ഡിസംബർ 31-ന് 21-നും 30-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം (1996 ജനുവരി 1-നും 2004 ഡിസംബർ 31-നും ഇടയില്‍ ജനിച്ചവർ). പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10-15 വർഷം വരെയും വയസ്സിളവ് ലഭിക്കും.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളം 48,480 രൂപയാണ്. ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍-1 പ്രകാരം 48,480-85,920 രൂപ പേ സ്‌കെയിലിലാണിത്. ഇതിനുപുറമെ ക്ഷാമബത്ത, വീട്ടുവാടക ബത്ത, പിഎഫ്, എൻപിഎസ്, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും ലഭിക്കും.തിരഞ്ഞെടുപ്പ് രീതി നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 120 മാർക്കിന്റെ ഒബ്ജക്റ്റീവ് ടെസ്റ്റും 50 മാർക്കിന്റെ വിവരണാത്മക പരീക്ഷയും (ഇംഗ്ലീഷ് കത്തെഴുത്തും ഉപന്യാസവും) അടങ്ങുന്നതാണ് ആദ്യ ഘട്ടം. അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും കമ്മിറ്റി വിലയിരുത്തും. 50 മാർക്കിന്റെ അഭിമുഖം ഉണ്ടായിരിക്കും. പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ പ്രാദേശിക ഭാഷ പഠിക്കാത്തവർക്ക് ഈ ടെസ്റ്റ് നിർബന്ധമാണ്.ഓണ്‍ലൈൻ പരീക്ഷയ്ക്ക് 75 ശതമാനവും അഭിമുഖത്തിന് 25 ശതമാനവും വെയ്‌റ്റേജ് നല്‍കിയാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. പൊതുവിഭാഗം, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് 750 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ഇല്ല.താല്പര്യമുള്ളവർക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 25 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഓണ്‍ലൈൻ പരീക്ഷ മാർച്ചില്‍ നടക്കാനാണ് സാധ്യത.

You may also like

error: Content is protected !!
Join Our WhatsApp Group