Home Featured സവർക്കർക്കെതിരായ പരാമർശം; കർണാടക ആരോഗ്യ മന്ത്രിക്കെതിരെ കേസ്

സവർക്കർക്കെതിരായ പരാമർശം; കർണാടക ആരോഗ്യ മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: സവർക്കർക്കെതിരായ പരാമർശത്തിൽ കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ പരാതി. ബജ്‌റംഗ്ദൾ പ്രവർത്തകൻ തേജസ് ഗൗഡയാണ് ബെംഗളൂരു പോലീസിൽ പരാതി നൽകിയത്. സവർക്കർ നോൺ വെജിറ്റേറിയൻ ആണെന്നും, ഗോവധം നടപ്പാക്കിയിരുന്നുവെന്നും മന്ത്രി പൊതുവേദിയിൽ പറഞ്ഞിരുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.എന്നാൽ മന്ത്രിയായിരിക്കെ പൊതുപരിപാടികളിൽ ഇത്തരം പരാമർശങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് തേജസ്‌ ഗൗഡ പരാതിയിൽ ചൂണ്ടിക്കാട്ടി.

പൊതുസ്ഥലത്ത് സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഗൗഡ പറഞ്ഞു. ആരോഗ്യമന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനമാണ് അദ്ദേഹം വഹിക്കുന്നത്.മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴോ പരസ്യമായി സംസാരിക്കുമ്പോഴോ അദ്ദേഹം ശ്രദ്ധിക്കണം. സവർക്കറെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവന അനുചിതമാണ്. ബ്രാഹ്മണനായിരുന്നിട്ടും സവർക്കർ ബീഫ് കഴിച്ചുവെന്ന മന്ത്രിയുടെ പരാമർശം പ്രത്യേക മതവിഭാഗത്തിന് എതിരാണെന്നും പരാതിയിൽ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group