ബംഗളൂരു: ബെളഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ ആര്‍.എസ്.എസ് ആചാര്യന്‍ വി.ഡി. സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചതിനു പിന്നാലെ ബെളഗാവിയിലെ ഹിന്ദല്‍ഗ ജയിലിലും സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചു.1950 ഏപ്രില്‍ നാലുമുതല്‍ ജൂലൈ 13 വരെ സവര്‍ക്കര്‍ ഹിന്ദല്‍ഗ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.അതിനാല്‍ ജയിലില്‍ അദ്ദേഹത്തിന്‍റെ ചിത്രം സ്ഥാപിക്കണമെന്ന് തീവ്രഹിന്ദു സംഘടനാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷാണ് സവര്‍ക്കറുടെ ചിത്രം ജയിലധികൃതര്‍ക്ക് കൈമാറിയത്. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവികുമാറും ജയിലിലെത്തി. സവര്‍ക്കര്‍ ഈ ജയിലില്‍ നൂറുദിവസത്തോളം കഴിഞ്ഞതിന്‍റെ സ്മരണക്കാണ് ചിത്രം സമ്മാനിച്ചതെന്നും അദ്ദേഹത്തിന്‍റെ ത്യാഗമാണ് നമ്മള്‍ ഇപ്പോള്‍ ഇവിടെ സമാധാനമായി ജീവിക്കുന്നതിന് കാരണമെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ അറിയേണ്ടതുണ്ടെന്നും ബി.സി. നാഗേഷ് പറഞ്ഞു.
ഭാര്യ വീണ്ടും ഒളിച്ചോടി; കാമുകന്റെ പിതാവിനെ വെട്ടിക്കൊന്ന് ഭര്‍ത്താവിന്റെ പ്രതികാരം
ഗാസിയാബാദ്: ഭാര്യ ഒളിച്ചോടിയതിനെ തുടര്‍ന്ന് ഭാര്യയുടെ കാമുകന്റെ പിതാവിനെ കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.മംഗോറാം(60) എന്നയാളെയാണ് സമീപവാസിയായ സുനില്‍ (27) വെട്ടിക്കൊലപ്പെടുത്തിയത്. മംഗേറാമിന്റെ മകനും പ്രതിയായ സുനിലിന്റെ ഭാര്യയും ദിവസങ്ങള്‍ക്ക് മുമ്ബ് ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം.കഴിഞ്ഞ ദിവസം മംഗോറാമിനെ പുതപ്പിനുള്ളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുനിലാണ് കൊലപാതകിയെന്ന് കണ്ടെത്തുകയായിരുന്നു.പുലര്‍ച്ചെ ഒരുമണിയോടെ കോടാലിയുമായെത്തിയാണ് കൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി മൊഴി നല്‍കി. ഒരുമാസം മുമ്ബും സുനിലിന്റെ ഭാര്യ കാമുകനൊപ്പം നാടുവിട്ടിരുന്നു. എന്നാല്‍ രണ്ടുദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയായിരുന്നു.