ബെംഗളൂരു : രാജ്യത്തെ ജാതി വ്യവസ്ഥയ്ക്ക് എതിരായ പോരാട്ടം പുനരാരംഭിക്കണമെന്ന് വി.ഡി.സവർക്കറുടെ കൊച്ചുമകൻ സാത്യകി സവർക്കർ. മുത്തച്ഛൻ ജാതിവ്യവസ്ഥയ്ക്ക് എതിരായിരുന്നു.ജാതിയുടെ പേരിൽ ഭിന്നി നിൽക്കാതെ ഹിന്ദുമതത്തിന്റെ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കണം.രാജ്യദ്രോഹപ്രവർത്തനം നടത്തുന്നവരെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ശിവമൊഗ്ഗയിൽ സവർക്കർ സാമാജ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തവേ സാത്യകി പറഞ്ഞു.
നടി ഷംന കാസിം വിവാഹിതയായി; ചടങ്ങ് നടന്നത് ദുബായിയില്‍
ദുബായ്: നടി ഷംന കാസിം വിവാഹിതയായി. ജെ.ബി.എസ് ഗ്രൂപ്പ് സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍.ദുബായിയില്‍ നടന്ന ചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. സിനിമാ രംഗത്തെ സഹപ്രവര്‍ത്തകര്‍ക്കായി പിന്നീട് വിരുന്നൊരുക്കും.
കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ അഭിനയത്തില്‍ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി.ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.