Home Featured Satya Nadella | രാത്രി വൈകി ഇ മെയിൽ അയച്ച് ജീവനക്കാരുടെ ജോലി സമ്മർദം കൂട്ടരുതെന്ന് മൈക്രോസോഫ്റ്റ് CEO സത്യ നല്ല

Satya Nadella | രാത്രി വൈകി ഇ മെയിൽ അയച്ച് ജീവനക്കാരുടെ ജോലി സമ്മർദം കൂട്ടരുതെന്ന് മൈക്രോസോഫ്റ്റ് CEO സത്യ നല്ല

ജോലി സമയത്തിന് ശേഷവും രാത്രി വൈകി അയയ്ക്കുന്ന ഇമെയിലുകൾ ജീവനക്കാരുടെ ക്ഷേമത്തെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സിഇഒ (microsoft ceo) സത്യ നദെല്ല (satya nadella). ഈ ആഴ്ച ആദ്യം നടന്ന വാർട്ടൺ ഫ്യൂച്ചർ ഓഫ് വർക്ക് കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാത്രിയിൽ ഇമെയിലുകൾ ലഭിക്കുമ്ബോൾ അതിനു മറുപടി നൽകാൻ ജീവനക്കാർ പലപ്പോഴും സമ്മർദ്ദം നേരിടാറുണ്ട്. ഇത് ഇല്ലാതാക്കാൻ മാനേജർമാർ ജീവനക്കാർക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.ജീവനക്കാരുടെ സമ്മർദ്ദമെന്തെന്ന് ഞങ്ങൾക്ക് അറിയാം. ഇത് പരിഹരിക്കാനായി പഴയ ചില മാനേജ്മെന്റ് തന്ത്രങ്ങൾ നാം പഠിക്കണം.

ആഴ്ചയുടെ അവസാനത്തിൽ സി.ഇ.ഒയുടെ മെയിൽ ലഭിച്ചാൽ ഒരു ജീവനക്കാരനും അതിന് മറുപടി നൽകില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മൈക്രോസോഫ്റ്റ് സി.ഇ.ഒ പറഞ്ഞു.മൈക്രോസോഫ്റ്റ് നടത്തിയ പഠനത്തിൽ ജീവനക്കാർ ഏറ്റവും സജീവമായി ജോലി ചെയ്യുന്നത് വൈകുന്നേരങ്ങളിലാണ്.

കീബോർഡ് ആക്ടിവിറ്റിയെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനത്തിലെത്തിയത്. മുമ്ബ് ഉച്ചഭക്ഷണത്തിന് മുമ്ബും ശേഷവുമായിരുന്നു ജീവനക്കാർ ഏറ്റവും കൂടുതൽ ജോലിയെടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാരാന്ത്യങ്ങളിൽ ഇമെയിലുകൾ അയക്കുന്നത്ഒഴിവാക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, താൻ എല്ലാ ദിവസവും അതിനായി ശ്രമിക്കുകയാണെന്നും നല്ല പറഞ്ഞു. ടെക് മേഖലയിലെ ജീവനക്കാർജോലി ചെയ്യാനുള്ള സ്ഥലം സ്വയം തിരഞ്ഞെടുക്കാനുള്ള ഇളവുകൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

സോഫ്റ്റ്വെയർ പ്രോഗ്രാമർമാർ, ഡാറ്റാ അനലിസ്റ്റുകൾ എന്നിവരെ ന്ദ്രീകരിച്ച് നടത്തിയ സർവേയിലേക്കും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ലാക്കിന്റെ പിന്തുണയുള്ള ഗവേഷണ കൺസോർഷ്യമായ ഫ്യൂച്ചർ ഫോറത്തിൽ, നാലിൽ മൂന്ന് പേരും അവർ ജോലി ചെയ്യുന്ന സ്ഥലം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 95 ശതമാനം തൊഴിലാളികളും അവരുടെ സ്വന്തംഷെഡ്യൂളുകൾ ക്രമീകരിക്കാൻ ആഗ്രഹിക്കുന്നവരാണ്.

ജീവനക്കാരുടെ മാനസികാരോഗ്യ സംബന്ധമായ കാര്യത്തിൽ തൊഴിലുടമ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാൽ മൂന്നിൽ രണ്ട് ജീവനക്കാരും ജോലി ഉപേക്ഷിക്കാൻ തയ്യാറാകുന്നതായും മറ്റ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.നിലവിൽ, കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതിനാൽലോകമെമ്ബാടുമുള്ള പ്രധാന ഐടി സ്ഥാപനങ്ങൾ ഹൈബ്രിഡ് പ്രവർത്തന രീതിയിലേക്ക് മാറുകയാണ്. ഈ സാഹചര്യത്തിൽ ടിസിഎസ് ജീവനക്കാർക്കായി ഒരു റിമോട്ട് വർക്കിംഗ് പോളിസി അവതരിപ്പിച്ചിട്ടുണ്ട്. 25X25 മോഡൽ’ എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുക. ടിസിഎസ് തങ്ങളുടെ ജീവനക്കാർക്ക് കഴിഞ്ഞ മാസം അയച്ച ഔദ്യോഗിക ഇമെയിലുകൾ പ്രകാരം, ആകെ ജീവനക്കാരുടെ നാലിലൊന്ന് പേർ മാത്രം ഓഫീസുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്താൽ മതി.

” പ്രധാനപ്പെട്ട ആളുകളെ ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരികയും ക്രമേണ ഹൈബ്രിഡ് വർക്ക് മോഡ് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് 25/25 മോഡലിലേക്കുള്ള മാറ്റത്തിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്’ എന്ന് ടിസിഎസ് സിഎച്ച്ആർഒ മിലന്ദ് ലക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group