Home Featured ബെംഗളൂരു:വിവാദ ഹിന്ദു പ്രസ്താവന പിൻവലിച്ച് സതീഷ് ജാർക്കീഹോളി

ബെംഗളൂരു:വിവാദ ഹിന്ദു പ്രസ്താവന പിൻവലിച്ച് സതീഷ് ജാർക്കീഹോളി

ബെംഗളൂരു: “ഹിന്ദു’ എന്ന വാക്കിന്റെ അർഥം സംബന്ധിച്ച് നടത്തിയ വിവാദ പ്രസ്താവന പി സിസി വർക്കിങ് പ്രസിഡന്റ് സതീഷ് ജാർക്കീഹോളി എം എൽഎ പിൻവലിച്ച് ഖേദം രേഖപ്പെടുത്തി.വിവാദ പരാമർശത്തെ അപലപിച്ച് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയതിനെ തുടർന്നാണിത്. നിപ്പണിയിൽ താൻ നടത്തിയ പ്രസംഗത്തിലെ പരാമർശനം രാഷ്ട്രീയ നേട്ടത്തിനായി വളച്ചൊടിക്കുകയായിരുന്നെന്ന് സതീഷ് ആരോപിച്ചു.

അതേസമയം ഹിന്ദു എന്ന വാക്കിന്റെ യഥാർഥ അർഥം പഠിക്കാൻ ഒരു ഔദ്യോഗിക സമിതിയെ നിയോഗിക്കണമെന്നും തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നും ബസവരാജ് ബൊമ്മയ്ക്ക് എഴുതിയ കത്തിൽ സതീഷ് ആവശ്യപ്പെട്ടു.”ഹിന്ദു’ എന്നത് പേർഷ്യയിൽ ഉരുത്തിരിഞ്ഞ വാക്കാണന്നും ഇതിനു വികൃതമായ അർഥമാണുള്ളതെന്നും സതീഷ് പ്രസംഗിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്.ബെംഗളൂരുവിലെ മൈസൂർ ബാങ്ക് സർക്കിളിൽ കാവി പതാകകളുമായി അണിനിരന്ന പ്രവർത്തകർ ‘നാമെല്ലാം ഹിന്ദുക്കൾ, നാമെല്ലാം ഒന്ന് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധിച്ചത്.

ബെംഗളൂരുവിലും ബെളഗാവിയിലും സതീഷിന്റെ കോലം കത്തിച്ചു. ചാമരാജ് നഗർ, തുമക്കുരു, കാർവാർ, യാദ്ഗിർ, ശിവമൊഗ്ഗ, ഗദഗ്, കലബുറഗി, കോലാർ, ബാഗൽകോട്ടെ എന്നിവിടങ്ങളിലും പ്രതിഷേധം നടത്തി.

വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി

വിക്കിപീഡിയ ഉദ്ധരിച്ചാണ് സതീഷ് ജാർക്കിഹോളി ഇത്തരം അസംബന്ധം വിളിച്ചുപറയുന്നതെന്നും ഇതിന്റെ വിശ്വാസ്യത ഒട്ടേറെ ഘട്ടങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ബൊമ്മെ പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മൗനം തുടരുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. സതീഷ് ജാർക്കിഹോളിയുടെ അഭിപ്രായം വ്യക്തിപരമാണെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്.

വരന്‍റെ വീട്ടുകാര്‍ വാങ്ങിയ ലെഹങ്ക മാറ്റണമെന്ന് വധു, പറ്റില്ലെന്ന് മറുഭാഗം ; വിവാഹം മുടങ്ങി

നൈനിറ്റാള്‍(ഉത്തരാഖണ്ഡ്) : വരന്‍ വാങ്ങിക്കൊടുത്ത ലെഹങ്ക വധുവിന് ഇഷ്‌ടപ്പെടാത്തത് നയിച്ചത് വിവാഹം മുടങ്ങുന്നതിലേക്ക്. ഉത്തരാഖണ്ഡിലെ ഹല്‍ദ്‌വാനി കോട്ട്‌വാലിയിലാണ് സംഭവം. കല്യാണം ഉറപ്പിച്ച്‌ ഇരു വീട്ടുകാരും ആളുകളെ ക്ഷണിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ലെഹങ്കയെ ചൊല്ലി വിവാഹം മുടങ്ങിയത്.കല്യാണം നിശ്ചയിച്ച ശേഷം നാട്ടുനടപ്പ് അനുസരിച്ച്‌ വരന്‍റെ വീട്ടുകാര്‍ കൊടുത്ത ലെഹങ്കയാണ് വധുവിന് ഇഷ്‌ടപ്പെടാതെ വന്നത്.

ഇതിനെ ചൊല്ലി ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തിന്‍റെ വക്കോളം എത്തുകയും ചെയ്‌തു. വേറെ ലെഹങ്ക വാങ്ങി നല്‍കണമെന്ന ആവശ്യത്തില്‍ വധു ഉറച്ചുനിന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ വരന്‍റ വീട്ടുകാര്‍ തയ്യാറായില്ല.ഇതോടെ ഇരു വീട്ടുകാരും തമ്മിലുള്ള തര്‍ക്കം കടുത്തതോടെ പൊലീസ് ഇടപെടേണ്ട സാഹചര്യം ഉണ്ടായി. വരന്‍റെ വീട്ടുകാര്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് 10,000 രൂപയ്‌ക്കാണ് ലെഹങ്ക വാങ്ങിയത്.

ഇരുവീട്ടുകാരും തമ്മിലുള്ള, ലെഹങ്കയെ ചൊല്ലിയുള്ള തര്‍ക്കം തീരാത്ത സാഹചര്യത്തില്‍ വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ വീട്ടിലെത്തി വിവാഹത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഒരു ലക്ഷം രൂപ വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരമെന്ന നിലയില്‍ നല്‍കുകയും ചെയ്‌തു.

You may also like

error: Content is protected !!
Join Our WhatsApp Group