Home Featured ബെംഗളൂരു – മൈസൂരു അതിവേഗപാതയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് ഉടന്‍

ബെംഗളൂരു – മൈസൂരു അതിവേഗപാതയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് ഉടന്‍

ബെംഗളൂരു: ബെംഗളൂരു -മൈസൂരു അതിവേഗപാതയില്‍ ഗ്ലോല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ് എസ്) അടിസ്ഥാനമാക്കിയുള്ള ബാരിയര്‍ ലെസ് ഫ്രീ ഫ്‌ലോസാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് ദേശീയ പാത അതോറിറ്റി എന്‍എച്ച്എഐ) അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.ബെംഗളൂരു-മൈസൂരു എന്‍എച്ച്-275 ഉള്‍പ്പെടെയുള്ള റോഡുകളില്‍ ഇത്തരത്തിലൊരു അധിഷ്ഠിത ടോള്‍ പിരിവ് പൈലറ്റ് നടത്താന്‍ തീരുമാനിച്ചതായി അടുത്തിടെ ഗതാഗത മന്ത്രിനിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള ബാരിയര്‍ -ലെസ് ഫ്രീ-ഫ്‌ലോ ടോളിംഗ് പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിനുള്ള ഉപദേശക സേവനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വേഗത കൃത്യമായി മനസിലാക്കാനും ഇവ സഹായിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പ്ലേറ്റിന്റെ ഫോട്ടോ എടുത്ത് വാഹനം കടന്നുപോകുന്ന ഹൈവേയുടെ യഥാര്‍ത്ഥ നീളത്തിന്റെ അടിസ്ഥാനത്തില്‍ ടോള്‍ തുക ഈടാക്കുന്നതാണ് പുതിയ സംവിധാനം.2016ല്‍ പുറത്തിറക്കിയ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അധിഷ്ഠിത ഫാസ്ടാഗുകള്‍ക്ക് പകരമായാണിത്.

കാഹളം മുഴക്കി തമിഴക വെട്രി കഴകം; പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ പ്രമുഖര്‍; വിജയ് തങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് ഡിഎംകെ; തമിഴകത്തിന്റെ തലവരമാറ്റാന്‍ ദളപതി

ചലച്ചിത്രനടന്‍ വിജയിയുടെ തമിഴക വെട്രി കഴകത്തില്‍ (ടി.വി.കെ.) പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ പ്രമുഖര്‍. അണ്ണാ ഡി.എം.കെ.വിമതനേതാവ് ഒ. പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒ.പി. രവീന്ദ്രനാഥ് അടക്കമുള്ളവരാണ് പാര്‍ട്ടിയില്‍ ചേരാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. അതേസമയം, വിജയിയുടെ പാര്‍ട്ടി തങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് ഡിഎംകെ മന്ത്രി എം.പി. സാമിനാഥന്‍ പറഞ്ഞു. പൊള്ളാച്ചിയില്‍ ഡി.എം.കെ. യോഗത്തില്‍ സംസാരിക്കയായിരുന്നു അദേഹം.അണ്ണാ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി രവീന്ദ്രനാഥ് രാഷ്ട്രീയത്തില്‍ സജീവമല്ല.

2014-ല്‍ തേനി ലോക്സഭാ മണ്ഡലത്തില്‍ അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ വിജയിച്ചിരുന്നു. അന്ന് എന്‍.ഡി.എ. സഖ്യത്തില്‍ തമിഴ്നാട്ടില്‍നിന്ന് വിജയിച്ച ഏകസ്ഥാനാര്‍ഥിയായിരുന്നു രവീന്ദ്രനാഥ്. ഇത്തവണത്തെ തേനിസീറ്റ് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനുവേണ്ടി ഒഴിയുകയായിരുന്നു. രവീന്ദ്രനാഥിനുപകരം പനീര്‍ശെല്‍വം രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.പനീര്‍ശെല്‍വത്തിനും രവീന്ദ്രനാഥിനും നിലവില്‍ ഒരു പാര്‍ട്ടിയിലും സ്ഥാനമില്ല. അണ്ണാ ഡി.എം.കെ.യില്‍ ഐക്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പനീര്‍ശെല്‍വം പുതിയ സംഘടന ആരംഭിച്ചിട്ടുണ്ട്.

രവീന്ദ്രനാഥ് ഇതില്‍ സജീവമല്ല.രവീന്ദ്രനാഥിനെ കൂടാതെ മുന്‍ അണ്ണാ ഡി.എം.കെ. നേതാവ് പഴ കറുപ്പയ്യ, പനീര്‍പക്ഷം നേതാവ് പന്‍ട്രുത്തി രാമചന്ദ്രന്‍, രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്ന തമിഴരുവി മണിയന്‍ എന്നിവരും ടി.വി.കെ.യില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ സെപ്റ്റംബര്‍ 23-ന് നടക്കും. ഇവിടെയുള്ള വി-ശാലൈ ഗ്രാമത്തിലാണ് സമ്മേളനം നടക്കുകയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group