സര്‍ജാപുര മലയാളി സമാജം ‘സര്‍ജാപൂരം -24 ‘ എന്ന പേരില്‍ ഈ വർഷത്തെ ഓണാഘോഷവും സമാജത്തിന്റെ വാർഷികവും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. സെപ്തംബര് 7 ന് പായസം ഉണ്ടാക്കൽ മത്സരം, കഥ രചന മത്സരം എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ 28 ,29 തീയതികളിൽ സോംപുരയിലുള്ള റോയൽ ഗ്രാൻഡ് പാലസിൽ വച്ച് ഓണവും വാർഷികാഘോഷവും സംഘടിപ്പിക്കുന്നു . രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സെപ്റ്റംബർ 28 നു മാതൃഭൂമിയുമായി ചേർന്ന് ദിവസം മുഴുവൻ നീളുന്ന ബാംഗ്ലൂർ-മൈസൂർ മേഖലാ തിരുവാതിര മത്സരം , വൈകിട്ട് സമാജം അംഗങ്ങളുടെ ഫാഷൻ ഷോ- റിഥമിക് മൂവ്മെന്റ്സ്, വൈകിട്ട് 7 മുതൽ സുപ്രസിദ്ധ കാഥികൻ കല്ലട വിവി ജോസ് അവതരിപ്പിക്കുന്ന കഥാപ്രസംഗം – കഥ : “സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി”, നൃത്തനൃത്യ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
സെപ്റ്റംബർ 29 നു രാവിലെ മെഗാപൂക്കളം ഒരുക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിശിഷ്ടവ്യക്തികളെ ആദരിക്കും. അതോടൊപ്പം മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങൾ, വിമുക്ത ഭടന്മാരെ ആദരിക്കൽ എന്നിവ നടക്കും. തുടര്‍ന്ന് സമാജം അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും ഉച്ചക്ക് 12 മുതല്‍ ലോക പ്രശസ്തമായ വള്ളസദ്യ. വൈകിട്ട് അഞ്ചു മണി മുതൽ പ്രശസ്ത പിന്നണി ഗായകരും പ്രമുഖ കലാകാരന്മാരും അണിനിരക്കുന്ന മെഗാ സംഗീത നിശ.
തിരുവാതിര മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ 90089 30240 എന്ന നമ്പറിൽ ബന്ധപ്പെടുക.അല്ലെങ്കിൽ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ് . കൂടുതൽ വിവരങ്ങൾക്കായി 9986023499 ,9886748672 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.