നടി മഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് സോഷ്യല്‍മീഡിയയിലെ താരമായ സന്തോഷ് വര്‍ക്കി. താനും മഞ്ജു വാര്യരും ഒരേ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും എന്നാല്‍ മഞ്ജു തന്നെ പോലെ ഒരാളെ കല്യാണം കഴിക്കില്ലെന്നാണ് തോന്നുന്നതെന്നും സന്തോഷ് വര്‍ക്കി പറയുന്നു.ശരിക്കും തനിക്ക് മഞ്ജുവിനെ പോലെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് താത്പര്യം. ഒത്തിരി ഇഷ്ടമാണ് മഞ്ുവിനെ എന്നും മഞ്ജുവിന്റെ സിനിമകളെല്ലാം താന്‍ കാണാറുണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നു.
മഞ്ജുവിനെ പോലെ ഒരു പാര്ടണറിനെ കിട്ടിയിരുന്നുവെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ പോലെ ഒരാളെ ഒന്നും മഞ്ജു കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്നും അത്രത്തോളം ഒന്നും താന്‍ വളര്‍ന്നിട്ടില്ലെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
മഞ്ജുവിനെ ഉപേക്ഷിച്ചിട്ട് ദിലീപ് എന്തിനാണ് മറ്റൊരു സ്ത്രീയെ കെട്ടാന്‍ പോയതെന്നും നല്ലൊരു വ്യക്തായിയിരുന്നില്ലേ മഞ്ജുവെന്നും സന്തോഷ് വര്‍ക്കി ചോദിക്കുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍മീഡിയയില്‍ വൈറലായത്.
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്.ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ചാണ് ദിയയുടെ കുറിപ്പ്.മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഈ ഗൂഗിള്‍ pay നമ്ബര്‍ മോളിയമ്മയുടെ മകന് ജോളിയുടേതാണ് 8606171648സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ!!”, ആശുപത്രിയില്‍ നിന്നുള്ള ചിത്രം സഹിതം ദിയ ഫേയ്സ്ബുക്കില്‍ കുറിച്ചു.സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും.
പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കെത്തിയ മോളി പിന്നീട് അന്നയും റസൂലും, അമര്‍ അക്ബര്‍ അന്തോണി, ദ ഗ്രേറ്റ് ഫാദര്‍, കേരള കഫെ, ചാപ്പ കുരിശ്, ചാര്‍ലി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തില്‍ മോളി അഭിനയിക്കുന്നു എന്നതാണ് നടിയെക്കുറിച്ച് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം