തൃശ്ശൂർ: ചികിത്സ പിഴവ് മൂലം തൃശൂർ തൃക്കൂർ സ്വദേശി സനൂപിന്റെ കൃഷ്ണമണികള്‍ നീക്കം ചെയ്തെന്ന പരാതിയെക്കുറിച്ചുള്ള വാർത്തയില്‍ സഹായവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര.സനൂപിന് പരമാവധി സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് അനില്‍ അക്കര വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് അനില്‍ അക്കര സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ചികിത്സയ്ക്കുവേണ്ടിയും നിയമപരമായും ഉള്ള എല്ലാ സഹായവും നല്‍കുമെ്ന്നും അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനില്‍ അക്കര ഇക്കാര്യം അറിയിച്ചത്. തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രി ഇരുന്ന സ്ഥലത്തെ ജനപ്രതിനിധിയായിരുന്ന തന്റെ ഉത്തരവാദിത്വം ആണെന്നും അനില്‍ അക്കര പറഞ്ഞു.ഫേസ്ബുക്ക് കുറിപ്പ്സനൂപിൻ്റെ ഈ വാർത്ത കേട്ട് ഒരു പൊതുപ്രവർത്തകനും വീട്ടില്‍ ഇരിക്കാൻ കഴിയില്ല. തൃശ്ശൂർ മെഡിക്കല്‍ കോളേജിൻ്റെ വികസന പ്രവർത്തനത്തിന് എംഎല്‍എ ആയിരുന്ന കാലത്ത് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. എംഎല്‍എ മാരുടെ വികസന ഫണ്ട് ഞാൻ എംഎല്‍എ ആയിരുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ ചിലവഴിച്ചത്. അങ്ങനെയുള്ള ഒരു ആശുപത്രിയില്‍ ഒരു ചെറുപ്പക്കാരന് ഈ ഒരു അവസ്ഥ വന്നാല്‍ നോക്കിയിരിക്കാൻ കഴിയില്ല. ആ കുടുംബം തയ്യാറാണെങ്കില്‍ ആ ചെറുപ്പക്കാരന് പരമാവധി സഹായം ഉറപ്പാക്കും. ചികിത്സയാണെങ്കില്‍ അങ്ങിനെ, നിയമപരമായ സഹായമാണെങ്കില്‍ അങ്ങിനെ, കഴിയാവുന്നതെന്തും ചെയ്യും. തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിരിക്കുന്ന സ്ഥലത്തെ ഒരു ജനപ്രതിനിധി ആയിരുന്ന എൻ്റെ ഉത്തരവാദിത്തമാണ് അത്.