Home Featured ‘ഉടമ മുസ്‌ലിം, ബഹിഷ്‌കരിക്കണം’; ഹിമാലയ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ ക്യാമ്ബയിൻ

‘ഉടമ മുസ്‌ലിം, ബഹിഷ്‌കരിക്കണം’; ഹിമാലയ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ ക്യാമ്ബയിൻ

മുംബൈ: രാജ്യത്തെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ഹിമാലയയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് തീവ്ര വലതുപക്ഷ സംഘടനകള്‍.കമ്ബനിയുടെ ഉടമ മുസ്‌ലിമാണ് എന്നും ഹലാല്‍ ഉല്‍പ്പന്നമാണ് കമ്ബനി വിറ്റഴിക്കുന്നത് എന്നുമാണ് പ്രചാരണം. ബോയ്‌കോട്ട് ഹിമാലയ എന്ന പേരിലുള്ള ഹാഷ്ടാഗ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്.

ഹിമാലയയുടെ, വിദേശരാഷ്ട്ര കയറ്റുമതിക്ക് നിര്‍ബന്ധമായ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പങ്കുവച്ചാണ് കമ്ബനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണം. ‘ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നിരോധിക്കപ്പെട്ട ചേരുവകള്‍ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. ഹലാല്‍ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് മുസ്‌ലിം ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന സീനിയര്‍ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് സംഘത്തെ ഞങ്ങള്‍ നിയോഗിച്ചിട്ടുണ്ട്’ – എന്നിങ്ങനെയാണ് കമ്ബനിയുടെ ഹലാല്‍ നയത്തില്‍ പറയുന്നത്.കമ്ബനി ഉടമ മുസ്‌ലിമാണെന്നും അതു കൊണ്ട് ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനവുമുണ്ട്.

1986ല്‍ അന്തരിച്ച, കമ്ബനി സ്ഥാപകനായ മുഹമ്മദ് മനാലിന്റെ പേരെടുത്തു കാട്ടിയാണ് ആഹ്വാനം. ബംഗളൂരു ആസ്ഥാനമായി 1930ലാണ് മനാല്‍ ഈ കമ്ബനി സ്ഥാപിച്ചത്. മെറാജ് മനാല്‍ ആണ് ഇപ്പോള്‍ കമ്ബനിയുടെ ചെയര്‍മാന്‍.

You may also like

error: Content is protected !!
Join Our WhatsApp Group