മംഗളൂരു: പ്രണയദിനാഘോഷം നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നാലെ ആ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കുന്നതിനെതിരേയും സംഘ്പരിവാര്‍ രംഗത്ത്.ചൊവ്വാഴ്ച ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായി നഗരത്തിലെ കടകളില്‍ ഹൃദയ സൂചക ഗിഫ്റ്റുകള്‍ പ്രദര്‍ശിപ്പിച്ച പശ്ചാത്തലത്തിലാണ് ബജ്റംഗ്ദള്‍ ദക്ഷിണ കന്നട ജില്ല കണ്‍വീനര്‍ നവീന്‍ മുഡുഷെഡ്ഡെ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
പാശ്ചാത്യ സംസ്കാരം ഇന്ത്യയിലേക്ക് പറിച്ചു നടുന്നതിന്റെ അടയാളമാണ് പ്രണയ ദിനമെന്ന് നവീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് ഇന്ത്യന്‍ പൈതൃകം തകര്‍ക്കും എന്നതിനൊപ്പം അനാശാസ്യ പ്രവണതകള്‍ക്ക് വഴിവെക്കുകയും ചെയ്യും.പ്രണയദിനാഘോഷം നിരോധിക്കണമെന്ന് നേരത്തെ ഹിന്ദു ജന ജാഗ്രത സമിതി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സമിതി സെക്രട്ടറി ഭവ്യ ഗൗഡ മംഗളൂറൂ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിവേദനവും നല്‍കിയിരിക്കുകയാണ്.
യോഗിയെ ബോധിച്ചു;യുപിയില്‍ 5000 കോടി കൂടി മുടക്കാന്‍ യൂസഫലി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നടക്കുന്ന ആഗോള നിക്ഷേപകസംഗമത്തില്‍ 5000 കോടി രൂപ കൂടി മുടക്കാന്‍ തയ്യാറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. വാരണാസി, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികള്‍.ഏകദേശം 25,000 പേര്‍ക്ക് തൊഴില്‍ നല്‍കാനുതകും. ലഖ്നോവില്‍ നിര്‍മ്മിച്ച യുപിയിലെ ആദ്യ ലുലുമാള്‍ വന്‍വിജയമായിരുന്നു. അവിടെ സുരക്ഷാകാര്യങ്ങളിലും മറ്റും യോഗി ആദിത്യനാഥ്സര്‍ക്കാര്‍ സര്‍വ്വ പിന്തുണയും നല്‍കിവരുന്നുണ്ട്.
ഇതാണ് യുപിയില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ യൂസഫലിയെ പ്രേരിപ്പിക്കുന്നത്. നോയിഡയില്‍ .പുതിയ ലുലുമാള്‍ വരും. ഹോട്ടലും ഉയരും. 2500 കോടിയാണ് നോയിഡയില്‍ മുടക്കുക.500 കോടി രൂപ നിക്ഷേപത്തിലുള്ള ഭക്ഷ്യസംസ്കരണ കേന്ദ്രത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ലുലുഗ്രൂപ്പിന്‍റെ യുഎഇ പ്രതിനിധികളുമായി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആഗോളനിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തത്.