Home Featured കണ്ണൂർ ബാംഗ്ലൂർ ദേശീയ പാതയ്ക്ക് അനുമതി; പ്രതീക്ഷയോടെ ഇരു സംസ്ഥാനങ്ങളും

കണ്ണൂർ ബാംഗ്ലൂർ ദേശീയ പാതയ്ക്ക് അനുമതി; പ്രതീക്ഷയോടെ ഇരു സംസ്ഥാനങ്ങളും

by കൊസ്‌തേപ്പ്

ബെംഗളൂരു: കണ്ണൂർ- ബെംഗളൂരു ഇടനാഴിയ്ക്ക് അനുമതി ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് ഇരു സംസ്ഥാനങ്ങളും. കൂട്ടുപുഴയ്ക്കും മടിക്കേരിക്കും ഇടയിലെ റോഡിനെ ദേശീയപാതയാക്കാൻ ആണ് തത്വത്തിൽ അനുമതി ലഭിച്ചിരിക്കുന്നത്.

കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്നരായപട്ടണയിൽ നിന്നു തുടങ്ങി ഹോൾനരസിപുര – അർക്കൽഗുഡ് ഷാനിവരസന്ത – സോമവാർപേട്ട – മഡാപുര മടിക്കേരി – മൂർനാട്- വീരാജ്പേട്ട വഴി കേരള – കർണാടക അതിർത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിനു സമീപം അവസാനിക്കുന്ന റോഡാ ദേശീയപാതയായി ഉയർത്താൻ തീരുമാനമായത്.

183 കിലോമീറ്ററാണ് പാതയുടെ നീളം. 1600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊടഗിലെ കയറ്റുമതി മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം പ്രയോജനം ചെയ്യുന്നതിനാൽ മൈസൂരു-കൊടക എംപി ആയ പ്രതാപ് സിംഹയും വീരാജ്പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യയും മുൻകയ്യെടുത്താണു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി പാതയ്ക്ക് അനുമതി വാങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group