ബെംഗളുരു; ഒരേ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഓടിയിരുന്ന ടൂറിസ്റ്റ് ബസുകളും ആഡംബര കാറുകളും ഉൾപ്പെടെ 52 വാഹനങ്ങൾ ഗതാഗതവകുപ്പ് പിടിച്ചെടുത്തു. ഇവയിലേറെയും നെലമംഗല, മൈസൂരു, ബെളഗാവി, ശിവമൊഗ്ഗം കോലാർ, ഹുൻസൂർ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. നികുതി വെട്ടിക്കുന്നതിനു വേണ്ടിയാണ് ടൂറിസ്റ്റ് ബസുകളും ടാക്സികളും ഒന്നിലധികം വാഹനങ്ങൾക്ക് ഒരേ നമ്പർ പ്ലേറ്റ്ഉപയോഗിക്കുന്നതെന്ന് ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. 3 മാസം കൂടുമ്പോൾ ഒരു ലക്ഷംത്തോളം രൂപ നികുതി അടയ്ക്കേണ്ടതിനാൽ 2 ബസ് ഒരേ നമ്പർ പ്ളേറ്റിൽ സർവീസ് നടത്തുകയാണ് ചെയ്തിരുന്നത്.മാലപൊട്ടിക്കൽ പോലുള്ള കുറ്റകൃത്യങ്ങൾ നടത്താനും വ്യാജ നമ്പർപ്ലേറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ഒരേ നമ്പറിൽ ഒന്നിലധികം വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ കണ്ടെത്തുക ബുദ്ധിമുട്ടാണ്. റജിസ്ട്രേഷൻ നമ്പറും പരിശോധിച്ചാലേ ഇതു വ്യക്തമാകൂ. ഹൈ സെക്യൂ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയാലെ ഇത്തരം തട്ടിപ്പിനു തടയിടാനാകൂവെന്നും അധികൃതർ പറഞ്ഞു