Home Featured സമസ്തയുടെ നൂറാംവാർഷികം; ഉദ്ഘാടനസമ്മേളനം ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ

സമസ്തയുടെ നൂറാംവാർഷികം; ഉദ്ഘാടനസമ്മേളനം ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ

ബെം​ഗളൂരു: സമസ്തയുടെ നൂറാംവാർഷിക ഉദ്ഘാടനസമ്മേളനം ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 10-ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാകയുയർത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും.2026-ൽ നടക്കുന്ന സമസ്ത വാർഷിക മഹാസമ്മേളനത്തിന്റെ തീയതി ഉദ്ഘാടനസമ്മേളനത്തിൽ പ്രഖ്യാപിക്കും. രണ്ടുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്നത്. ജീവകാരുണ്യ, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.

ഉദ്ഘാടനസമ്മേളനത്തിൽ കർണാടകത്തിനുപുറമേ കേരളം, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയിടങ്ങളിൽനിന്ന്‌ പ്രവർത്തകരെത്തും.സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, നിയമസഭാ സ്പീക്കർ യു ടി ഖാദർ, മന്ത്രിമാരായ ഡോ. ജി പരമേശ്വര, സമീർ അഹമ്മദ് ഖാൻ, രാമലിംഗറെഡ്ഡി, ദിനേശ് ഗുണ്ടുറാവു, ബൈരതി സുരേഷ്, കെ ജെ ജോർജ്, മുസ്‌ലിംലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.

ആഗ്ര ഒരുങ്ങുന്നു. താജ് മഹല്‍ കാണാൻ മികച്ച അവസരം; താജ് മഹോത്സവ് ഫെബ്രുവരിയില്‍

വൈവിധ്യങ്ങളുടെ ആഘോഷമായ താജ് മഹോത്സവത്തിനായൊരുങ്ങി ആഗ്ര. വർഷം തോറും ആഗ്രയില്‍ നടക്കുന്ന പ്രശസ്‌തമായ താജ് മഹോത്സവം 2024 ഇത്തവണ ഫെബ്രുവരി 17 മുതല്‍ 27 വരെയാണ് നടക്കുന്നത്.ആഗ്രയിലെ കാഴ്ചകളിലേക്കും ചരിത്രത്തിലേക്കും കലാകാരന്മാരിലേക്കും സഞ്ചാരികളെ എത്തിക്കുന്ന താജ് മഹോത്സവ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്കാരിക ആഘോഷമാണ്.സംസ്‌കൃതിയും സമൃദ്ധിയും തമ്മിലുള്ള അഗാധമായ ബന്ധത്തെ പ്രതിധ്വനിപ്പിക്കുന്ന ‘സംസ്‌കൃതിയും സമൃദ്ധിയും’ എന്നതാണ് ഈ വർഷത്തെ തീം.18 – 19 നൂറ്റാണ്ടുകളില്‍ ഉത്തർ പ്രദേശില്‍ നിലനിന്നിരുന്ന പഴയ മുഗള്‍ കാലഘട്ടത്തിലെ നവാബി ശൈലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഗ്രയിലെ ശില്‍പ്ഗ്രാമില്‍ ആണ് താജ് മഹോത്സവ് നടക്കുന്നത്.

1992 ലാണ് താജ് മഹോത്സവം ആരംഭിക്കുന്നത്. കരകൗശല വിദഗ്ധരുടെ നൂതന പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വിവിധ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനും ലക്ഷ്യമി‌ട്ടായിരുന്നു ഇത് സംഘടിപ്പിച്ചത്. ഈ ഉത്സവം ഇന്ത്യയുടെ കലയുടെയും കരകൗശലത്തിന്റെയും സംസ്കാരത്തിന്റെയും പാചകരീതിയുടെയും സമ്ബന്നതയെ പ്രതിഫലിപ്പിക്കുന്നു.പാരമ്ബര്യങ്ങളുടെയും നാഗരികതകളുടെയും കൂടിച്ചേരല്‍ എന്നാണ് താജ് മഹോത്സവത്തെ ആളുകള്‍ വിശേഷിപ്പിക്കുന്നത്.

അറിയപ്പെടുന്ന ആഭ്യന്തര, അന്തർദേശീയ കലാകാരന്മാരുടെ വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങള്‍ക്ക് ഓരോ വര്‍ഷവും ഈ മഹോത്സവം അരങ്ങൊരുക്കുന്നു.ഒരു മിനി ഇന്ത്യയെ തന്നെയാണ് താജ് മഹോത്സവ് ഇവിടെ ഒരുക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, കൊത്തുപണികള്‍, ശില്പവേലകള്‍, എന്നിങ്ങനെ ഒരുപാട് കാഴ്ചകള്‍ കാണാം. ഷോപ്പിങ് നടത്താനും കലകളും ശില്പവേലകളും ഇഷ്ടമുള്ളവർക്ക് അത് പരിചയപ്പെടാനും പറ്റിയ ഒരവസരം കൂടിയാണിത്.പ്രായവ്യത്യാസങ്ങളില്ലാതെ ഏവര്‍ക്കും ആസ്വദിക്കുവാന്‍ സാധിക്കും എന്നതു തന്നെയാണ് താജ് മഹോത്സവത്തിന്റെ പ്രത്യേകത. മുതിർന്നവർക്ക് 50 രൂപയാണ് ഫീസ്. വിദേശ ടൂറിസ്റ്റുകള്‍ക്കും 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും സൗജന്യം.

You may also like

error: Content is protected !!
Join Our WhatsApp Group