ചെന്നൈ: തെന്നിന്ത്യന്‍ താരം സാമന്തയ്ക്ക് പേശികളെ ബാധിക്കുന്ന അപൂര്‍വ രോഗം സ്ഥിരീകരിച്ചു. നടി തന്നെയാണ് രോഗവിവരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. മയോസൈറ്റിസ് എന്ന അപൂര്‍വ രോഗമാണ് താരത്തിനെ ബാധിച്ചിരിക്കുന്നത്.
‘യശോദ ട്രെയ്ലറിനോടുള്ള നിങ്ങളുടെ പ്രതികരണം എന്നെ സന്തോഷിപ്പിക്കുന്നു. ഈ സ്നേഹമാണ് ജീവിതത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാന്‍ എനിക്ക് ശക്തി നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗം സ്ഥിരീകരിച്ചു. അസുഖം കുറഞ്ഞിട്ട് നിങ്ങളോട് അത് പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാല്‍ ഭേദമാകാന്‍ ഞാന്‍ വിചാരിച്ചതിലും സമയം എടുക്കുന്നുണ്ട്. എപ്പോഴും കരുത്ത് കാട്ടണമെന്നത് ആവശ്യമില്ലെന്ന് ഞാന്‍ പതിയെ മനസിലാക്കുന്നു.

ഈ ബലഹീനതയെ അംഗീകരിച്ച് മുന്നോട്ട് പോകാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ഞാന്‍ അടുത്ത് തന്നെ രോഗമുക്തയാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡോക്ടേഴ്സ്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ടായി. ഇനി ഒരു ദിവസം കൂടി എന്നെകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഞാന്‍ വിചാരിച്ചാലും എങ്ങനെയോ അതും തരണം ചെയ്യും. രോഗമുക്തിയിലേക്ക് ഒരു ദിനം കൂടി അടുക്കുകയാണ് എന്ന് കരുതുന്നു. ഈ സമയവും കടന്ന് പോകും’. ഡൗണ്‍ടണ്‍ അബേ സംവിധായകന്‍ ഫിലിപ്പ് ജോണിന്റെ ‘അറേഞ്ച്മെന്റ്സ് ഓഫ് ലൗ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവില്‍ സാമന്ത.
ജീവനോടെ ശവപ്പെട്ടിയിലിട്ട് അടക്കും, ചെലവ് 47 ലക്ഷം രൂപ, ആങ്സൈറ്റിക്ക് വ്യത്യസ്ത ചികിത്സാരീതിയുമായി കമ്പനി
ആങ്സൈറ്റി, വിഷാദം പോലെയുള്ള അവസ്ഥകൾ ഇന്ന് പല മനുഷ്യരിലും കാണുന്നുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടി ചികിത്സയും മറ്റുമായി മുന്നോട്ട് പോകുന്നവരും ഉണ്ട്. എന്നാൽ, ഒരു കമ്പനി ആങ്സൈറ്റി ഇല്ലാതെയാക്കാൻ എന്നും പറഞ്ഞ് വളരെ വ്യത്യസ്തമായ ഒരു പ്രതിവിധിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
എന്നാൽ, ആ പ്രതിവിധി അത്ര എളുപ്പമുള്ള ഒന്നല്ല. കേൾക്കുമ്പോൾ തന്നെ ചെറിയ ഭീതിയോക്കെ തോന്നും. പ്രിക്കേറ്റഡ് അക്കാദമി എന്ന റഷ്യൻ കമ്പനിയാണ് ഈ മാർഗം മുന്നോട്ട് വയ്ക്കുന്നത്. എന്താണ് എന്നല്ലേ? ആങ്സൈറ്റി ഉള്ള ആളുകളെ ജീവനോടെ അടക്കുക. ഒരു മണിക്കൂർ കഴിയുമ്പോൾ പുറത്തിറക്കുക. ഇതിന് ചെലവ് എത്രയാണ് എന്നോ? 47 ലക്ഷം.
ഇങ്ങനെ ജീവനോടെ അടക്കി കഴിയുമ്പോൾ ആളുകളിലെ ആങ്സൈറ്റിയും ഭയവും ഇല്ലാതെയാവും എന്നാണ് കമ്പനിയുടെ അവകാശവാദം. സൈക്കിക് തെറാപ്പി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ആളുകൾക്ക് ഇങ്ങനെ ഭയവും ആങ്സൈറ്റിയും ഇല്ലാതെയാക്കി കൊടുക്കുന്നതിനാണ് കമ്പനി ചെലവായി 47 ലക്ഷം രൂപ പറയുന്നത്. ആളുകളെ ശവപ്പെട്ടിയിൽ അടച്ച് മണ്ണിലിറക്കി വയ്ക്കുകയാണ് ചെയ്യുന്നത്.
റഷ്യയിലെ സെന്റ്. പീറ്റേഴ്സ്ബർഗിലാണ് ഈ എല്ലാ ചികിത്സയും ചടങ്ങുകളും നടക്കുക. 47 ലക്ഷത്തിന്റെ പാക്കേജ് കൂടാതെ 12 ലക്ഷത്തിന്റെ ഒരു പാക്കേജ് കൂടി കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഇതുവഴി പാക്കേജ് വാങ്ങുന്ന ആൾക്ക് തന്റെ ശവസംസ്കാര ചടങ്ങുകൾ ഓൺൈലൈനായി കാണാനുള്ള അവസരമാണ് ഉണ്ടാവുക. മെഴുകുതിരിയും ഫ്യൂണറൽ ഗാനങ്ങളും എല്ലാം ഉണ്ടാവും.
Yakaterina Preobrazhenskaya -യാണ് കമ്പനിയുടെ സ്ഥാപകൻ. ഈ രീതി നൂറുശതമാനം സുരക്ഷിതമാണ് എന്നും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ തങ്ങൾക്ക് വളരെ അധികം പ്രധാനമാണ് എന്നും അദ്ദേഹം പറയുന്നു. ശവമടക്കുന്ന ചടങ്ങ് കഴിഞ്ഞാൽ ജീവിച്ചിരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ആളുകളെ ബോധവൽക്കരിക്കും. ആങ്സൈറ്റി മറികടക്കാൻ സഹായിക്കുക മാത്രമല്ല, മറ്റ് പല ഗുണങ്ങളും ഇത് പ്രദാനം ചെയ്യുന്നു എന്നും കമ്പനി അവകാശപ്പെടുന്നു.