ബംഗളൂരു: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ബംഗളൂരു നഗരപരിധിയില്‍ ഇറച്ചിക്കായുള്ള കശാപ്പും മാംസവില്‍പനയും ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) നിരോധിച്ചു.ഇതുപ്രകാരം തിങ്കളാഴ്ച ബംഗളൂരുവില്‍ ഹോട്ടലുകളും റസ്റ്റാറന്‍റുകളും മാംസവില്‍പന നടത്താന്‍ പാടില്ല. കോഴികളെയും മറ്റും അറുക്കാന്‍ പാടില്ല. എയ്റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്കയിലെ എയര്‍ഫോഴ്സ് സ്റ്റേഷന്‍റെ 10 കി.മീ. ചുറ്റളവില്‍ മാംസ-മത്സ്യ ഭക്ഷണങ്ങളുടെ വില്‍പന ബി.ബി.എം.പി കഴിഞ്ഞദിവസം നിരോധിച്ചിരുന്നു.
ജനുവരി 30 മുതല്‍ ഫെബ്രുവരി 20 വരെയാണിത്. ഇറച്ചി, മീന്‍ വില്‍പന ഷോപ്പുകള്‍, നോണ്‍വെജിറ്റേറിയന്‍ ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ അടച്ചിടണം. എയ്റോ ഷോ നടക്കുന്ന വേളയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ എടുക്കാന്‍ പക്ഷികള്‍ എത്തുകയും അവ മേള നടക്കുന്ന ഗ്രൗണ്ടിന് മുകളിലൂടെ പറക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ഇതുപ്രകാരം ബി.ബി.എം.പി അധികൃതര്‍ ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, ഇറച്ചി വില്‍പന കടകള്‍ തുടങ്ങിയവക്ക് നോട്ടീസ് നല്‍കി.
ഓട്ടോയില്‍ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവം; ഓട്ടോ ഡ്രൈവര്‍ മാപ്പ് പറഞ്ഞെന്നും പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ
ഓട്ടോയില്‍ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ. പരാതിയില്ലെന്നും ഓട്ടോ ഡ്രൈവര്‍ മാപ്പ് പറഞ്ഞെന്നും കുട്ടിയുടെ മാതാവ് വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ ഇടപെട്ട ബാലവകാശ കമ്മീഷന്‍ ചോമ്ബാല പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടി.കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു സംഭവം. സ്‌കൂളിലേക്ക് പോകും വഴി കുട്ടി വണ്ടിയില്‍നിന്ന് പുറത്തേക്ക് തുപ്പുന്നതിനിടെ അബദ്ധത്തില്‍ തുപ്പല്‍ ഓട്ടോറിക്ഷയിലും ഡ്രൈവറുടെ ദേഹത്തേക്കും തെറിക്കുകയായിരുന്നു.
ഇതുകണ്ട് കുഞ്ഞിപ്പള്ളി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ വിചിത്രന്‍ കോറോത്ത് കുട്ടിയെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കുകയും കുട്ടിയുടെ ഷര്‍ട്ട് അഴിപ്പിച്ച് തുപ്പല്‍ തുടപ്പിക്കുകയായിരുന്നു. മറ്റു കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു സംഭവം.ഇതു കണ്ട കുട്ടിയുടെ മാതാവാണ് ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാര്‍ കെ.വി മനോജ് കുമാര്‍ വിഷയത്തില്‍ ഇടപെട്ടത്.