ബെംഗളൂരു: പ്രായ പൂർത്തിയാകാത്തവർക്കു ഗർഭനിരോധന ഉറകളും ഗുളികകളും വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി സർക്കാർ. കഴിഞ്ഞ നവംബറിൽ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ വിദ്യാർഥികളുടെ ബാഗിൽ നിന്ന് ഗർഭനിരോധന ഉറകളും സിഗരറ്റും ഉൾപ്പെടെയുള്ളവ കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി.
ലൈംഗിക രോഗങ്ങൾ തടയുന്നതിനും ജനസംഖ്യാ നിയന്ത്രണത്തിനുമാണു സർക്കാർ ഗർഭനിരോധന മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നും എന്നാൽ പ്രായപൂർത്തിയാകാത്തവർക്കു ഇവ വിൽക്കരുതെന്നും ഡഗ് കൺട്രോളർ ഭാഗോജി ടി ഖാൻപുര പറഞ്ഞു.
ആളുണ്ട് ചേട്ടാ കയറാന്‍, സ്‌കൂട്ടാകല്ലേ ! നിശ്‌ചയിച്ച സമയത്തിനും മുമ്ബേ വിമാനം പറത്തി സ്‌കൂട്ട് എയര്‍ലൈന്‍സ്
അമൃത്സര്‍: വിമാനം വൈകുന്നത് പതിവ് സംഭവമാണെങ്കിലും നിശ്‌ചയിച്ച സമയത്തിനും മുമ്ബേ വിമാനം പറന്നുയരുന്നത് അത്യപൂര്‍വമാണ്.അത്തരമൊരു സംഭവത്തിനാണ് അമൃത്സര്‍ വിമാനത്താവളം സാക്ഷ്യംവഹിച്ചത്.നിശ്‌ചയിച്ച സമയത്തിനും മുമ്ബേ വിമാനം പറന്നുയര്‍ന്നതോടെ യാത്രചെയ്യാനെത്തിയ 35 യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഒടുവില്‍ ക്ഷമാപണവുമായി സിംഗപ്പുര്‍ വിമാനക്കമ്ബനിയായ സ്‌കൂട്ട് എയര്‍ലൈന്‍സ്.
ഒന്നും രണ്ടുമല്ല, ഷെഡ്യൂള്‍ ചെയ്‌തതിനും നാലു മണിക്കൂര്‍ നേരത്തേയാണ് സിംഗപ്പുരിലേക്കുള്ള ടി.ആര്‍.-509 നമ്ബര്‍ വിമാനം അമൃത്സര്‍ ശ്രീ ഗുരു രാംദാസ്‌ജി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നത്.ബുധനാഴ്‌ച രാത്രി 7.55 നായിരുന്നു വിമാനം ഷെഡ്യൂള്‍ ചെയ്‌തിരുന്നത്. എന്നാല്‍, അതിനു പകരം വൈകിട്ട് 3.45 നു തന്നെ വിമാനം പുറപ്പെട്ടു. ഇതോടെ, 35 യാത്രക്കാര്‍ക്ക് യാത്ര മുടങ്ങി. എന്നാല്‍, ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നവരെ ഇ-മെയില്‍/എസ്.എം.എസ്. മുഖേനെ സമയമാറ്റത്തെക്കുറിച്ച് അറിയിച്ചിരുന്നതായാണ് സ്‌കൂട്ട് എയര്‍ലൈന്‍സിന്റെ വിശദീകരണം.
എന്നാല്‍, മോശം കാലാവസ്‌ഥ കാരണമാണ് വിമാനത്തിന്റെ സമയം നേരത്തേയാക്കിയതിനു കാരണമായി എയര്‍ലൈന്‍സ് പറയുന്നത്.അതേസമയം, ടിക്കറ്റ് ബുക്കിങ് ഏജന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചമൂലമാണ് കുറച്ചു യാത്രക്കാര്‍ മാത്രം സമയമാറ്റത്തെക്കുറിച്ച് അറിയാതെ പോയതെന്നാണു വിവരം. എല്ലാ ബുക്കിങ് ഏജന്റുമാരെയും കൃത്യസമയത്ത് വിവരം അറിയിക്കുകയും അവര്‍ അവരുടെക്ല യന്റുകള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്‌തിരുന്നു.
എന്നാല്‍, ഒരു ഏജന്റിന് മാത്രം തന്റെ ഇടപാടുകാരെ അറിയിക്കാന്‍ കഴിഞ്ഞില്ല. ഇതാണ് 35 യാത്രക്കാര്‍ക്ക് യാത്ര മുടങ്ങാന്‍ കാരണമായി പറയുന്നത്. സമയം മാറ്റിയിട്ടും ഇരുന്നൂറ്റമ്ബതോളംപേര്‍ വിമാനത്തില്‍ യാത്ര ചെയ്‌തിരുന്നതായും സ്‌കൂട്ട് എയര്‍ലൈന്‍സ് ചൂണ്ടിക്കാട്ടുന്നു.ബംഗളൂരുവില്‍നിന്നുള്ള ഡല്‍ഹിയിലേക്കുള്ള ഗോ ഫസ്‌റ്റ് വിമാനം 55 യാത്രക്കാരെ കയറ്റാതെ പുറപ്പെട്ട സംഭവമുണ്ടായി ദിവസങ്ങള്‍ക്കുശേഷമാണ് അമൃത്സറിലും സമാനസംഭവമുണ്ടായത്.