ബെംഗളൂരു: കര്‍ണാടകത്തില്‍ ഈശ്വരപ്പയുടെ വിവാദ പ്രസ്താവനയില്‍ ബിജെപി കടുത്ത പ്രതിരോധത്തില്‍ നില്‍ക്കുകയാണ്. വിഷയത്തില്‍ പ്രതികരണവുമായി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഭാവിയില്‍ ഇന്ത്യയുടെ ദേശീയ പതാക മാറി കാവിക്കൊടിയാവും ഔദ്യോഗിക പതാകയെന്ന് കര്‍ണാടക ഗ്രാമീണ വികസന വകുപ്പ് മന്ത്രി കെഎസ് ഈശ്വരപ്പ പറഞ്ഞിരുന്നു.
ഇത് വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കാന്‍ ഈശ്വരപ്പ തയ്യാറായിരുന്നില്ല. ഈ വിഷയത്തിലാണ് നഡ്ഡ ഇടപെട്ടത്. താന്‍ ഈശ്വരപ്പയെ ഈ വിഷയത്തില്‍ ശാസിച്ചെന്ന് നഡ്ഡ പറഞ്ഞു. ഈശ്വരപ്പയെ വിളിച്ചെന്നും, പരാമര്‍ശം ശരിയായില്ലെന്നും അദ്ദേഹത്തെ അറിയിച്ചതായും നഡ്ഡ വ്യക്തമാക്കി. കര്‍ണാടക നിയമസഭയില്‍ കടുത്ത വാക്‌പോരാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുണ്ടായത്. ഈശ്വരപ്പയ്‌ക്കെതിരെ നടപടി വേണമെന്നും, രാജ്യദ്രോഹക്കേസ് എടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം നഡ്ഡ കര്‍ണാടക കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നു. ഹിജാബ് വിവാദം സംസ്ഥാനത്ത് ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് നഡ്ഡ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന് ഹിജാബ് വിഷയം ഇങ്ങനെ മുന്നോട്ട് പോകണം. അതിലൂടെ അവര്‍ക്ക് രാഷ്ട്രീയമായി മുന്നേറ്റം നടത്താനാണ് പ്ലാന്‍. ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത് വികസനത്തിന്റെ പേരിലാണെന്നും നഡ്ഡ പറഞ്ഞു.
അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പഞ്ചാബില്‍ ബിജെപിയുടെ പ്രകടനം മെച്ചപ്പെടും. സിഖ് വിഭാഗത്തിലേക്കും പഞ്ചാബ് ജനതയ്ക്കിടയിലേക്കും മുന്നേറ്റമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം പഞ്ചാബിലുണ്ട്. ബിജെപി പഞ്ചാബില്‍ നേട്ടമുണ്ടാക്കാനാണ് സാധ്യത. അതിലുപരി തൂക്കുസഭ പഞ്ചാബില്‍ വരുമെന്നും നഡ്ഡ പറഞ്ഞു. എന്നാല്‍ സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ ബിജെപിക്ക് ഇപ്പോള്‍ താല്‍പര്യമില്ല. ആ സാധ്യതയെ കണക്കിലെടുക്കുന്നില്ല. മുന്‍ സഖ്യകക്ഷിയായി ശിരോമണി അകാലിദളുമായി പോലും സഖ്യമുണ്ടാക്കില്ലെന്നും നഡ്ഡ പറഞ്ഞു.
ആംആദ്മി പാര്‍ട്ടിക്കെതിരെയും അദ്ദേഹം രംഗത്ത് വന്നു. എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഖലിസ്ഥാന്‍ വിഘടനവാദികളെ പിന്തുണയ്ക്കുന്നയാളാണ്. അവരുടെ പിന്തുണയോടെ പഞ്ചാബ് പിടിക്കാനാണ് നീക്കം. തനിക്ക് തീവ്രവാദികളുമായി ഒരു ബന്ധവുമില്ലെന്ന് എന്തുകൊണ്ടാണ് കെജ്രിവാള്‍ പറയാതിരിക്കുന്നത്. കെജ്രിവാള്‍ പറയുന്നതില്‍ വിശ്വാസ്യത കുറവുണ്ട്. അത് പറയുന്നതും ചെയ്യുന്നതും രണ്ടാണെന്നും നഡ്ഡ കുറ്റപ്പെടുത്തി. യുപിയില്‍ അടുത്ത മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തന്നെ വരും. അദ്ദേഹത്തെയാണ് പാര്‍ട്ടിയും പിന്തുണയ്ക്കുന്നത്. ബിജെപിയില്‍ അദ്ദേഹത്തിന് തുല്യമായി മറ്റൊരാളില്ല. ജിന്നയെ കുറിച്ച് സംസാരിക്കുന്നവര്‍ തുറന്ന് കാട്ടപ്പെട്ടു. അവരെ തുറന്ന് കാണിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
എഎപി പഞ്ചാബ് പിടിച്ചാല്‍ ഭയം ബിജെപിക്ക്, 3 സംസ്ഥാനങ്ങളില്‍ ട്രെന്‍ഡ് മാറും, അടവ് മാറ്റി കോണ്‍ഗ്രസ്
വോട്ട് കളയരുത്,BSP അമിത്ഷാക്കൊപ്പം പോകുമെന്ന് അഖിലേഷിന്റെ മുന്നറിയിപ്പ്