ബെംഗളൂരു : കെ.ആർ. പുരം വൈറ്റ് ഫീൽഡ് മെട്രോയിൽ സുരക്ഷാ പരിശോധനപൂർത്തിയായതോടെ മാർച്ചിൽ വാണിജ്യസർവീസ് തുടങ്ങാൻ മൊട്രോ റെയിൽ കോർപ്പറേഷൻ.ഏതാനുംദിവസങ്ങൾക്കുള്ളിൽ വാണിജ്യസർവീസിനുള്ള അന്തിമാനുമതി ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പാതയുടെ സുരക്ഷാപരിശോധനയിൽ കാര്യമായ പിഴവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന. മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട പാതകളിലൊന്നാണിത്.
22 മുതലാണ് മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണർ അഭയ്കുമാർ റായിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘത്തിന്റെ സുരക്ഷാപരിശോധന തുടങ്ങിയത്. സിഗ്നലിങ്, ട്രാക്കിന്റെ ഗുണനിലവാരം, വൈദ്യുതിവിതരണ സംവിധാനം, വളവുകളിലെ ട്രാക്കിന്റെ ചെരിവ്, പ്ലാറ്റ്ഫോമുകളിലെ എസ്കലേറ്ററുകൾ, അഗ്നിരക്ഷാസംവിധാനങ്ങൾ, പ്ലാറ്റ്ഫോമുകളിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡുകൾ എന്നിവ സംഘം പരിശോധിച്ചു. വിവിധ വേഗങ്ങളിൽ തീവണ്ടിയോടിച്ചും പരിശോധന നടത്തി. സേഫ്റ്റി കമ്മിഷണറുടെ സംഘത്തോടൊപ്പം ബി.എം.ആർ.സി.എലിന്റെ സാങ്കേതികവിദഗ്ധരും പരിശോധനയിൽ പങ്കെടുത്തു.
ആധുനികസൗകര്യങ്ങളാണ് പാതയിലെ 12 സ്റ്റേഷനുകളിലും ഒരുക്കിയിരിക്കുന്നതെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ എം.ഡി. അഞ്ജും പർവേസ് പറഞ്ഞു. മുഴുവൻ സ്റ്റേഷനുകളിലും ഭിന്നശേഷിക്കാർക്കായി പ്രത്യേകസംവിധാനമൊരുക്കിയിട്ടുണ്ട്. കെ.ആർ. പുരം, വൈറ്റ് ഫീൽഡ് സ്റ്റേഷനുകളിൽ ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കുംനിർത്താനാവശ്യമായ സൗകര്യമുണ്ടാകും. മെട്രോസ്റ്റേഷനുകളോടുചേർന്ന് ബി.എം.ടി.സി. ബസുകൾ നിർത്താനുള്ള സ്ഥലം നീക്കിവെച്ചിട്ടുണ്ട്.
മുഴുവൻ സ്റ്റേഷനുകളിലും ക്യു.ആർ. സ്കാനറുള്ള ഗേറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ സ്റ്റേഷനിലും എട്ട് എസ്കലേറ്ററുകളും എട്ട് സാധാരണ പടികളുമുണ്ടാകും.വൈറ്റ്ഫീൽഡ്, ചന്നസാന്ദ്ര, കാടുഗൊഡി, പട്ടാന്തൂർ അഗ്രഹാര, ശ്രീ സത്യസായി ആശുപത്രി, നല്ലൂരു ഹള്ളി, കുന്ദലഹള്ളി, സീതാരാം പാളയ, ഹൂഡി ജങ്ഷൻ, ഗരുഡാചാർ പാളയ, മഹാദേവപുര, കെ.ആർ. പുരം എന്നീ സ്റ്റേഷനുകളാണ് പാതയിലുള്ളത്. പാതയിലൂടെ സർവീസ് തുടങ്ങുന്നതോടെ മെട്രോയാത്രക്കാരുടെ എണ്ണം കുത്തനെ വർധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഹൃദയാഘാതത്തെ തുടര്‍ന്ന് വിവാഹ വേദിയില്‍ വധു മരിച്ചു; സഹോദരിയെ താലിചാര്‍ത്തി വരന്
അഹമ്മദാബാദ്: ഗുജറാത്തില്‍ വിവാഹ വേദിയില്‍ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തുടര്‍ന്ന് വധുവിന്റെ സഹോദരിയെ താലിചാര്‍ത്തി വരന്.ജിനാഭായ് റാത്തോറിന്റെ മകള്‍ ഹെതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുതാഭായി അല്‍ഗോട്ടറിന്റെ മകന് വിശാലും തമ്മിലായിരുന്നു വിവാഹം. ഭാവ്നഗറിലെ സുഭാഷ് നഗര്‍ പ്രദേശത്ത് ഭഗവനേശ്വര്‍ ക്ഷേത്രത്തിന് മുന്പില് വച്ചായിരുന്നു ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്.
വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഹേതലിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകകായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഹേതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ചപ്പോഴും വിവാഹാഘോഷങ്ങള്‍ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഹേതലിന്റെ ഇളയ സഹോദരിയെ വിശാലിന് വിവാഹം ചെയ്തു നല്‍കുകയായിരുന്നു.