Home Featured ബെംഗളൂരു: നമ്മ മെട്രോ കെആർപുരം- വൈറ്റ്ഫീൽഡ് പാതയുടെ സുരക്ഷാ പരിശോധന ഫെബ്രുവരി 16ന്.

ബെംഗളൂരു: നമ്മ മെട്രോ കെആർപുരം- വൈറ്റ്ഫീൽഡ് പാതയുടെ സുരക്ഷാ പരിശോധന ഫെബ്രുവരി 16ന്.

ബെംഗളൂരു: നമ്മ മെട്രോ കെആർപുരം- വൈറ്റ്ഫീൽഡ് പാതയുടെ സുരക്ഷാ പരിശോധന ഫെബ്രുവരി 16ന്. നിലവിൽ ഒരു ട്രെയിനിന്റെ പരീക്ഷണ ഓട്ടമാണ് പാതയിൽ പുരോഗമിക്കുന്നത്. 2 ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ബിഎംആർസി എംഡി അൻജും പർവേസ് പറഞ്ഞു. ഇതിനു ശേഷമാകും റെയിൽവേ സേഫ്റ്റി കമ്മിഷണർ പരിശോധന നടത്തുക.പർപ്പിൾ ലൈനിന്റെ ഭാഗമായ ബയ്യപ്പന ഹള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് വൈറ്റ്ഫീൽഡ് ബസ് ടെർമിനൽ വരെ യുള്ള പാതയിൽ 13 സ്റ്റേഷനുകളുണ്ട്.

ഇതിൽ കെആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെ 13.5 കിലോമീറ്റർ പാത മാർച്ചിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കെആർ പുരം മുതൽ ബയ്യപ്പനഹള്ളി വരെ 2 കിലോമീറ്റർ പാത ജൂണിലാകും പവർത്തനം തുടങ്ങുക. പാത സർവീസ് തുടങ്ങുന്നത്തോടെ നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ 3.5 ലക്ഷത്തിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നത്.കെആർ പുരം, വൈറ്റ്ഫീൽഡ് ഭാഗത്തെ ഗതാഗത കുരുക്കിനു പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്ന പാതഏറെ പ്രതീക്ഷ യോടെയാണ് യാത്രക്കാർ കാണുന്നത്.

ബെനിംഗനഹള്ളി, കെആർ പുരം, മഹാദേ വപുര, ഗരുഡാചർ പാളയ, ഹൂഡി ജംക്ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗല,അഗ്രഹാര, കാടുഗോഡി, ചന്ന സന്ദ, വൈറ്റ്ഫീൽഡ് എന്നിവയാണ് സ്റ്റേഷനുകൾ. കൂടാതെ കാടുഗോഡിയിൽ മെട്രോ ഡിപ്പോയുമുണ്ട്. 2016ൽ ആരംഭിച്ച പാതയുടെ നിർമാണ പ്രവർത്ത നത്തിൽ കോവിഡും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ കാലതാമസം ഉണ്ടാകുകയായിരുന്നു.

ഒപ്പം ഫീഡർ സർവീസുകളും:പാതയുടെ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം ഫീഡർ സർവീസുകളും തുടങ്ങുമെന്ന് ബിഎംടിസി അറിയിച്ചു. പ്രധാന ഐടി മേഖലകളെ കേന്ദ്രീകരിച്ചുള്ള പാതയിൽ ഫീഡർ സർവീസുകൾ വരുമാനം വർധിപ്പിക്കുമെന്നാണ് ബിഎംടിസി പ്രതീക്ഷിക്കുന്നത്. നിലവിലെ പാതയിലെ മുഴുവൻ സ്റ്റേഷനുകളിലും ഫീഡർ സർവീസുകൾ ആരംഭിക്കാനുള്ള നടപടികൾ അന്തിമ ഘട്ട ത്തിലാണെന്നും ബിഎംടിസി അധികൃതർ അറിയിച്ചു.

ടയറിനിടയില്‍ മുതിര കുടുങ്ങി; കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, മലയാളി യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ചമരാജ്‌നഗര്‍ (കര്‍ണാടക): മെതിക്കുന്നതിനായി റോഡരികില്‍ ഇറക്കിയിരുന്ന മുതിരയ്‌ക്ക് (horse gram crop) മുകളിലൂടെ കയറിയിറങ്ങിയ കാര്‍ കത്തിനശിച്ചു. ആറ് മലയാളി യുവാക്കള്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹൊന്നഗൗഡനഹള്ളി-ഗോപാല്‍പുര റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.റോഡില്‍ മെതിക്കാനിട്ടിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ വാഹനം കയറിയപ്പോള്‍ ടയറിനിടയില്‍ മുതിര കുടുങ്ങിയതാണ് അപകടകാരണം.

വാഹനത്തിന് തീപിടിക്കാന്‍ ആരംഭിച്ചതോടെ യുവാക്കള്‍ കാറില്‍ നിന്നിറങ്ങിയോടി. നാട്ടുകാര്‍ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയും ഗുണ്ടല്‍പേട്ട് പൊലീസും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.നെല്ല്, കുത്തരി, റാഗി വിളകള്‍ തുടങ്ങിയവ തൊണ്ടില്‍ നിന്ന് വേര്‍പെടുത്താന്‍ കര്‍ഷകര്‍ റോഡുകളില്‍ മെതിക്കുന്ന പാരമ്ബര്യം വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു.

വിളകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ വേഗത്തില്‍ കറങ്ങുന്ന ടയറുകളുമായി സമ്ബര്‍ക്കം പുലര്‍ത്തുമ്ബോള്‍ വലിയ ചൂട് സൃഷ്‌ടിക്കുകയും റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം മൂലം വാഹനത്തിന് തീ പിടിക്കുകയും ചെയ്യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group