Home Featured ബെംഗളൂരു-മൈസൂരു പാതയിൽ സുരക്ഷാവേലികൾ നീക്കുന്നത് ഭീഷണിയാകുന്നു

ബെംഗളൂരു-മൈസൂരു പാതയിൽ സുരക്ഷാവേലികൾ നീക്കുന്നത് ഭീഷണിയാകുന്നു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു പാതയിലെ സുരക്ഷാ വേലികൾ പ്രദേശവാസികൾ നീക്കുന്നത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷാ ഭീഷണിയാകുന്നു. മറു വശത്തുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനായാണ് ആളുകൾ പാതയിലെ വേലികൾ മാറ്റുന്നത്.വാഹനത്തിരക്കുള്ള പാതയിലൂടെ അനധികൃതമായി മുറിച്ചുകടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക. ബെംഗളൂരു-മൈസൂരു പാത ആരംഭിച്ച സമയത്ത് സമാന രീതിയിൽ ചില സ്ഥലങ്ങളിൽ സുരക്ഷാ വേലികൾ പ്രദേശവാസികൾ മാറ്റിയിരുന്നെങ്കിലും അധികൃതർ ഇടപെട്ട് തടഞ്ഞിരുന്നു. സുരക്ഷാ വേലിക്കായി സ്ഥാപിച്ച ഇരുമ്പ് വേലികൾ മോഷ്ടിച്ചു കൊണ്ടുപോകുന്നതും നേരത്തേ പതിവായിരുന്നു.

രണ്ട് വര്‍ഷമായി എല്ലാ ദിവസവും രാത്രി ഹെഡ്‌ഫോണ്‍ വച്ച്‌ പാട്ടുകേട്ട് ഉറക്കം; യുവതിക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടു

ബെയ്ജിംഗ്: രണ്ട് വര്‍ഷമായി എല്ലാ ദിവസവും രാത്രി ഹെഡ്‌ഫോണ്‍ വച്ച്‌ പാട്ടുകള്‍ കേട്ട് ഉറങ്ങിയ യുവതിക്ക് കേള്‍വി ശക്തി നഷ്ടപ്പെട്ടു.ചൈനയിലെ ഷാന്‍ഡോങ്ങില്‍ താമസക്കാരിയായ വാങ് എന്ന യുവതിക്കാണ് കേള്‍വി ശക്തി നഷ്ടമായത്.കേള്‍വിക്കുറവ് തുടങ്ങിയപ്പോള്‍, ചെവി പരിശോധിക്കാന്‍ യുവതി ആശുപത്രിയില്‍ എത്തി. ആരെങ്കിലും സംസാരിക്കുമ്ബോഴൊക്കെ എന്താണ് പറയുന്നതെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇത് ജോലിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും യുവതി ഡോക്ടര്‍മാരോട് പറഞ്ഞു.ഡോക്ടര്‍മാര്‍ ചെവി പരിശോധിച്ചപ്പോള്‍, ഇടതുചെവിയില്‍ സ്ഥിരമായ കേള്‍വിത്തകരാര്‍ വന്നതായി കണ്ടെത്തി.

ചെവിക്ക് എന്തെങ്കിലും പരിക്കുണ്ടോ അതോ വളരെ നേരം വലിയ ശബ്ദത്തില്‍ ശബ്ദം കേട്ടിരുന്നോയെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോഴാണ് എല്ലാ രാത്രിയും ഹെഡ്‌ഫോണുകള്‍ ഉപയോഗിച്ച്‌ പാട്ടുകള്‍ കേട്ടാണ് ഉറങ്ങുകയെന്ന് യുവതി പറഞ്ഞത്. ഇതാണ് കേള്‍വി ശക്തി നഷ്ടമാകാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group