Home കേരളം ശബരിമല സ്വര്‍ണക്കൊള്ള; സാക്ഷികളുടെയും പ്രതികളുടെയും മൊഴിപകര്‍പ്പുകള്‍ ഇഡിക്ക് കൈമാറാൻ എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള; സാക്ഷികളുടെയും പ്രതികളുടെയും മൊഴിപകര്‍പ്പുകള്‍ ഇഡിക്ക് കൈമാറാൻ എസ്‌ഐടി

by ടാർസ്യുസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പ് എസ്‌ഐടി ഇ‍ഡിക്ക് കൈമാറും. പ്രതികളുടെ മൊഴികളും സാക്ഷിമൊഴികളുമാണ് നല്‍കുക.നാളെ ഇഡി ഉദ്യോഗസ്ഥർ എസ്‌ഐടി ഓഫീസിലെത്തി ചർച്ച നടത്തും. രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമായവ കൈമാറും. പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ ഇഡി റെയ്ഡിന് മുൻപേ ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ നല്‍കാതിരുന്നാല്‍ മറ്റൊരു നിയമതർക്കമാകുമെന്നാണ് വിലയിരുത്തല്‍. തർക്കം ഒഴിവാക്കാൻ തീരുമാനിച്ചതായി എസ്‌ഐടി മേധാവി എച്ച്‌ വെങ്കിടേഷ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group