Home Featured സാഫ് ഫുട്ബാള്‍ ബംഗളൂരുവില്‍

സാഫ് ഫുട്ബാള്‍ ബംഗളൂരുവില്‍

ബംഗളൂരു: ഈ വര്‍ഷത്തെ സാഫ് ഫുട്ബാള്‍ ചാമ്ബ്യന്‍ഷിപ്പിന് ബംഗളൂരു വേദിയാകും. ജൂണ്‍ 21 മുതല്‍ ജൂലൈ മൂന്നു വരെയായിരിക്കും ടൂര്‍ണമെന്‍റ് നടക്കുകയെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രസിഡന്‍റ് കല്യാണ്‍ ചൗബേ അറിയിച്ചു.സൗത്ത് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ചാമ്ബ്യന്‍ഷിപ്പിന്‍റെ 14ാമത് എഡിഷനാണിത്. ഇത് നാലാം തവണയാണ് ഇന്ത്യ ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. ഇതുവരെ എട്ടുതവണ ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്.

മാലദ്വീപാണ് ഏറ്റവും ചുരുങ്ങിയ തവണ ജേതാക്കളായത്, രണ്ടുതവണ. ഇന്ത്യക്ക് പുറമെ മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍ രാജ്യങ്ങളാണ് പങ്കെടുക്കുക. എന്നാല്‍, ഇത്തവണ നിലവിലെ സാഹചര്യങ്ങളാല്‍ പാകിസ്താന്‍ പങ്കെടുക്കുമോ എന്നത് സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും.രാജ്യങ്ങള്‍ തമ്മിലെ സ്നേഹവും സാഹോദര്യവും വളര്‍ത്താനുള്ള മികച്ച അവസരമാണ് ടൂര്‍ണമെന്‍റ്. ഇത്തവണ എല്ലാ രാജ്യങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചൗബേ പറഞ്ഞു. രണ്ടു ഗ്രൂപ്പുകളായാണ് മത്സരം നടക്കുക. നറുക്കെടുപ്പിന്‍റെ സമയവും തീയതിയും പിന്നീട് അറിയിക്കും.

ഉറക്കം പോലുമില്ലാതെ ഫോണില്‍; 11കാരനെ 17 മണിക്കൂര്‍ തുടര്‍ച്ചയായി വിഡിയോ ഗെയിം കളിപ്പിച്ച്‌ അച്ഛന്റെ ശിക്ഷ

ഷെന്‍ഷെന്‍: രാത്രി വൈകിയും മകന്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ശിക്ഷായായി 17 മണിക്കൂര്‍ തുടര്‍ച്ചയായി വിഡിയോ ഗെയിം കളിപ്പിച്ച്‌ അച്ഛന്‍.ചൈനയില്‍ 11കാരനാണ് ഹുആങ് എന്നയാള്‍ ഈ വിചിത്ര ശിക്ഷ നല്‍കിയത്. സാങ്കേതികവിദ്യ അമിതമായി ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്ത് മകന്‍ മനസ്സിലാക്കാനായിരുന്നു ഇത്. കുട്ടി ക്ഷമിക്കാന്‍ പറഞ്ഞെങ്കിലും ശിക്ഷയില്‍ നിന്ന് പിന്തിരിയാന്‍ അച്ഛന്‍ കൂട്ടാക്കിയില്ല.ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൗയിനില്‍ ഇതിന്റെ വിഡിയോ ഹുആങ് പങ്കുവയ്ക്കുകയും ചെയ്തു.

രാത്രി 1:30ക്ക് മകന്‍ ഫോണില്‍ വിഡിയോ ഗെയിം കളിക്കുന്നത് കൈയോടെ പിടിക്കുകയായിരുന്നു ഹുആങ്. കസേരയില്‍ ഉറക്കം തൂങ്ങിയിരുന്നാണ് കുട്ടി ഫോണില്‍ കളിക്കുന്നത്. ഇത് കണ്ട് മകനെ പാഠം പഠിപ്പിക്കാനാണ് ഹുആങ് ശിക്ഷ നല്‍കിയത്.എന്റെ അച്ഛന്‍ എന്നെ പിടികൂടി, ശിക്ഷയും തന്നു. ഞാന്‍ മതിവരുവോളം കളിക്കട്ടെ, ഛര്‍ദ്ദിക്കുന്നതുവരെ കളിക്കട്ടെ…”, എന്നാണ് മാപ്പ് പറഞ്ഞുള്ള കുറിപ്പില്‍ കുട്ടി എഴുതിയിരിക്കുന്നത്. ശിക്ഷയ്ക്കിടയില്‍ ഉറങ്ങിപ്പോയ തന്നെ പലപ്രാവശ്യം വിളിച്ചെഴുന്നേല്‍പ്പിച്ചെന്നും അങ്ങനെ 17മണിക്കൂര്‍ കളിച്ചെന്നും കുട്ടി പറയുന്നു.

ഇനിമുതല്‍ 11 മണിക്ക് മുന്‍പ് ഉറങ്ങുമെന്നും കിടക്കുന്നതിന് മുമ്ബ് ഫോണില്‍ കളിക്കില്ലെന്നും അവന്‍ കുറിച്ചു.മകന്‍ കരയാന്‍ തുടങ്ങിയതോടെയാണ് ഹുആങ് ശിക്ഷ മതിയാക്കിയത്. തന്റെ ശിക്ഷാരീതി ഫലപ്രദമായിരുന്നെന്ന് പറയുമ്ബോഴും മറ്റ് മാതാപിതാക്കള്‍ ഈ രീതിയില്‍ മക്കളെ ശിക്ഷിക്കരുതെന്നാണ് ഹുആങ് പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ കണ്ടവര്‍ ഹുആങ്ങിനെ പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തി. ചിലര്‍ ശിക്ഷ വേണ്ടത് തന്നെയാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ ഇത്ര ക്രുരമായി കുട്ടികളെ ശിക്ഷിക്കുന്നതിന് എതിരാണ്.

You may also like

error: Content is protected !!
Join Our WhatsApp Group