
ഗർഡർ അപകടത്തെ തുടർന്ന് സ്തംഭിച്ചിരുന്ന ആർവി റോഡ്-ബൊമ്മസന്ദ്ര മെട്രോ പാത നിർമാണം വീണ്ടും സജീവമായി. 19.15 കിലോമീറ്റർ വരുന്ന പാതയുടെ നിർമാണം 3 റീച്ചുകളിലായാണ് പുരോഗമിക്കുന്നത്. ബൊമ്മസന്ദ്ര -ഹൊസ് റോഡ്, ഹൊസ് റോഡ് എച്ച് എസ്ആർ ലേഔട്ട്, എച്ച്എ സർ ലേഔട്ട് ആർവി റോഡ് എന്നീ റീച്ചുകളിലെ പാലം നിർമാണമാണ് പൂർത്തിയാകാനുള്ളത്. ഒക്ടോബർ 24-ന് ബിടിഎം സെക്കൻഡ് സ്റ്റേജിലാണ് ഗർഡർ ഉറപ്പിക്കുന്നത് അതിനിടെ തകർന്നു വീണത്. ഇതോടെ ഈ ഭാഗത്തെ നിർമാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. സിൽക്ക് ബോർഡിന് സമീപത്ത് നിലവിലെ റോഡ് മേൽപാലത്തിന് മുകളിലാണ് മെട്രോ സ്റ്റേഷൻ വരുന്നത്. ഇതിന്റെ നിർമാണ പ്രവൃത്തികൾ അടുത്ത വർഷം പകുതിയോടെ മാത്രമേ പൂർത്തിയാവുകയുള്ളു. ജയദേവ ഇന്റർചേഞ്ച് സ്റ്റേഷന് സമീപം മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രവും നിർമിക്കും.