Home Featured രണ്ട് ഫുട്ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പം; എന്തും എടുത്ത് പറക്കാനുള്ള കരുത്ത്; ലോകത്തെ ഏറ്റവും വലിയ വിമാനം തച്ചുടച്ച്‌ റഷ്യ;

രണ്ട് ഫുട്ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പം; എന്തും എടുത്ത് പറക്കാനുള്ള കരുത്ത്; ലോകത്തെ ഏറ്റവും വലിയ വിമാനം തച്ചുടച്ച്‌ റഷ്യ;

ബോംബാക്രമണത്തില്‍ തകര്‍ന്ന ആകാശ രാജാവിന്റെ കഥ റഷ്യന്‍ അധിനിവേശത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനം പൂര്‍ണ്ണമായും നശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു

തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കീവിനടുത്തുള്ള ഹോസ്റ്റോമെല്‍ വിമാനത്താവളത്തില്‍ നടത്തിയ ബോംബിംഗിനിടയിലാണ് ഈ ആകാശരാജാവിന് അന്ത്യമായത്. സ്വപ്നം എന്നര്‍ത്ഥം വരുന്ന മ്രിയ എന്നാണ് ഈ വിമാനത്തിന്റെ പേര്.

ആറ് എഞ്ചിനുകളും 314 ടണ്‍ ഭാരവുമുള്ള ഈ ഭീമനെ ഇനി പൂര്‍വ്വസ്ഥിതിയിലാക്കണമെങ്കില്‍ ചുരുങ്ങിയത് 3 ബില്യണ്‍ ഡോളര്‍ (ഏകദേശം ഇരുപത്തിരണ്ടായിരം കോടി രൂപ) എങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 1980-ല്‍ യുക്രെയിന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന സമയത്ത് അവിടത്തെ അന്റോണോവ് കോര്‍പ്പറേഷനായിരുന്നു ആന്റോണോവ് ആന്‍-225 മ്രിയ എന്ന ഈ ഭീമന്‍ വിമാനം നിര്‍മ്മിച്ചത്. 275 അടി നീളമുള്ള ഈ വിമാനത്തിന്റെ രണ്ട് ചിറകറ്റങ്ങള്‍ക്കിടയിലെ ദൂരം 288 അടി വരും. അതായത് ഒരു സാധാരണ ഫുട്ബോള്‍ മൈതാനത്തിന്റെ ഇരട്ടി വീതി.

പത്ത് യുദ്ധ ടാങ്കുകള്‍ വരെ ഒരേസമയം വഹിച്ചുകൊണ്ടുപോകാന്‍ കഴിവുള്ള ഈ വിമാനത്തിന് മൊത്തം 1,89,601 കിലോ ഭാരം വഹിക്കാനാകും. കീവിനടുത്തുള്ള ഹോസ്റ്റോമെല്‍ വിമാനത്താവളം ആക്രമിക്കുന്നതിനിടയിലായിരുന്നു ഈ വിമാനം തകര്‍ന്നത്. അറ്റകുറ്റപ്പണികള്‍ക്കായിട്ടായിരുന്നു വിമാനം ഇവിടെ നിര്‍ത്തിയിട്ടിരുന്നത്. അതുകൊണ്ടു തന്നെ ആക്രമണം ഉണ്ടായപ്പോള്‍ കൂടുതല്‍ സുരക്ഷിത സ്ഥാനത്തേക്ക് പറന്നുയരാന്‍ ഇതിനായില്ല. എത്രവിലകൊടുത്തും ഇത് ശരിയാക്കി എടുക്കും എന്ന് യുക്രെയിന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിക്കഴിഞ്ഞു. ശക്തവും സ്വതന്ത്രവുമായ യുക്രെയിന്‍ എന്ന ജനാധിപത്യ രാജ്യത്തിന്റെ യശസ്സുയര്‍ത്തി ഈ സ്വപ്ന വിമാനം ഇനിയും ആകാശങ്ങളിലേക്ക് ഉയര്‍ന്ന് പറക്കും എന്നായിരുന്നു സെലെന്‍സ്‌കി രാജ്യത്തോടായി പറഞ്ഞത്.

2017-ല്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും 117 ടണ്‍ ഭാരമുള്ള പവര്‍ ജനറേറ്ററുമായി ആസ്ട്രേലിയയില്‍ എത്തിയ മ്രിയ അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഭാരം വഹിക്കാതെ പറക്കുകയാണെങ്കില്‍ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്താതെ 18 മണിക്കൂര്‍ വരെ പറക്കാന്‍ ഈ ഭീമന്‍ വിമാനത്തിനു കഴിയും. 2010-ലായിരുന്നു ഈ വിമാനം ഇതുവരെ ലോകത്ത് നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ ചരക്ക് കടത്തിയത്. ചൈനയില്‍ നിന്നും ഡെന്മാര്‍ക്കിലേക്ക് രണ്ട് കൂറ്റന്‍ ടര്‍ബൈനുകള്‍ ഇത് എത്തിച്ചു. 2011, ഏറ്റവും ഭാരം കൂടിയ ഏറ്റവും വലിയ സിംഗിള്‍ കാര്‍ഗോയും ഇത് കടത്തിയിരുന്നു. 2016-ല്‍ ഈ ആകാശരാജാവ് ആസ്ട്രേലിയയിലെ പെര്‍ത്ത് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 15,000 പേരോളമാണ് ഇതിനെ കാണാനായി തടിച്ചുകൂടിയത്.

ഹോസ്റ്റോമെല്‍ വിമാനത്തിന്റെ നിയന്ത്രണം കൈയിലായതോടെ റഷ്യന്‍ സൈന്യത്തിന് ഇനി കൂടുതല്‍ എളുപ്പത്തില്‍ ആയുധങ്ങളും ഭക്ഷണവുമെല്ലാം യുദ്ധമുഖത്തെത്തിക്കാന്‍ കഴിയും കീവ് കീഴടക്കാനുള്ള ഉദ്യമത്തില്‍ തീര്‍ച്ചയായും ഇത് റഷ്യയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group