ബെംഗളൂരു: നഗരത്തിൽ പ്രവർത്തനം പുനരാരംഭിച്ച പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകളിൽ യാത്രക്കാരുടെ തിരക്കേറുന്നു. പ്രതിദിനം ശരാശരി 200 യാത്രക്കാർ എത്തുന്ന എംജി റോഡ് മെട്രോ സ്റ്റേഷനിലാണ് കൂടുതൽ തിരക്ക്. ശരാശരി 150 പേർ എത്തുന്ന ഇന്ദിരാനഗർ മെട്രോ സ്റ്റേഷനാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ ദിവസം പ്രവർത്തനം പുനരാരംഭിച്ച മല്ലേശ്വരത്തെ ഒറിയോൺ മാളിലെ കൗണ്ടറിൽ ആദ്യദിനം 74 പേർ എത്തിയതായി ട്രാഫിക് സ്പെഷൽ കമ്മിഷണർ എം.എ സലിം പറഞ്ഞു. കോവിഡിനെ തുടർന്ന് പ്രവർത്തനം അവസാനിച്ച 13 കൗണ്ടറുകളിലെ സേവനങ്ങളാണ് ട്രാഫിക് പൊലീസ് പുനരാരംഭിച്ചത്. 6 മെട്രോ സ്റ്റേഷ നുകളിൽ പുതുതായി കൗണ്ടറുകൾ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഉടന്‍ വിപണിയിലെത്തും ; പുഴുക്കാഷ്ഠത്തില്‍ നിന്ന് നിര്‍മ്മിച്ച ചായ
ഇക്കാലത്ത് ചായ പലതരം രുചികളില്‍ വരുമെങ്കിലും, അത് പരമ്ബരാഗത രീതിയില്‍ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്.എന്നാല്‍, വ്യത്യസ്തമായ ഒരു ചായ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ജപ്പാന്‍. പുഴുക്കാഷ്ഠമാണ് ഈ ചായ ഉണ്ടാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവ. ക്യോട്ടോ സര്‍വകലാശാലയിലെ ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ഈ ആശയത്തിന് പിന്നില്‍.പുഴുവിന്റെ വിസര്‍ജ്ജനം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ചായയുടെ പേര് ചു-ഹി-ചാ ചായ എന്നാണ്.
ക്യോട്ടോയിലെ സാക്യോ വാര്‍ഡിലെ താമസക്കാരനായ സുയോഷി വലിയ പുഴുക്കളെ ഉപയോഗിച്ച് സകുറ ഇലകളില്‍ ജിപ്സി പുഴു ലാര്‍വകളെ വളര്‍ത്തിയാണ് തന്റെ പരീക്ഷണം നടത്തിയത്. ലാര്‍വകളുടെ ഉണങ്ങിയ വിസര്‍ജ്ജ്യത്തിന് മുകളില്‍ തിളക്കുന്ന വെള്ളം ഒഴിച്ച് സുയോഷി അത് കുടിക്കാന്‍ ശ്രമിച്ചു. കട്ടന്‍ ചായയ്‌ക്ക് സമാനമായ രുചിയും മണവും ഈ മിശ്രിതത്തിന് ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അതാണ് ചു-ഹി-ചാ ചായ എന്ന പുതിയ ചായയുടെ കണ്ടെത്തലിലേക്ക് നയിച്ചത്.
20 ഓളം പ്രാണികള്‍ക്ക് 17 ഓളം ആഹാരസാധനങ്ങള്‍ നല്‍കിയാണ് ഏറ്റവും നല്ല ചായ കണ്ടെത്തിയത്.പുഴു കഴിക്കുന്ന ഭക്ഷണവും അതിന്റെ വിസര്‍ജ്ജനവും അനുസരിച്ച് ചായയുടെ രുചിയും മണവും വ്യത്യാസപ്പെടുന്നു. ഇത്തരത്തില്‍ 40 വ്യത്യസ്ത രുചികള്‍ പരീക്ഷിച്ചതിനു ശേഷം അതില്‍ ഏറ്റവും മികച്ചത് ഏതാണ് എന്ന് കണ്ടെത്തിയതിനുശേഷം ആണ് ചായ വിപണിയില്‍ എത്തിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
ജാപ്പനീസ് റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നത് പ്രകാരം സകുര അല്ലെങ്കില്‍ ആപ്പിള്‍ മരങ്ങളുടെ ഇലകള്‍ ഭക്ഷിക്കുന്ന പുഴുക്കളുടെ വിസര്‍ജ്യത്തില്‍ നിന്നുള്ള ചായ ആണ് നിലവില്‍ ഏറെ സ്വാദിഷ്ടമായതും സുഗന്ധം ഉള്ളതുമായി കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യകരമായ ചായയാണത്. ഉണ്ടാക്കുന്ന സമയത്ത് ചൂടാക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ അവ പരിസ്ഥിതിക്ക് നല്ലതാണ്.