ബംഗളൂരു: മൈസൂരുവില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. ഗണ്‍ ഹൗസിന് സമീപം കോട്ടേ മാരാമ്മ ക്ഷേത്രത്തിനടുത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം.സ്കൂട്ടര്‍ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാമരാജ ഡബ്ള്‍ റോഡില്‍ രാമസ്വാമി സര്‍ക്കിളിന് സമീപത്തെ പ്രിന്റിങ് പ്രസില്‍ ജോലി ചെയ്യുന്ന ഗുണ്ടല്‍പേട്ട് സ്വദേശിയായ ബസവരാജുവാണ് അപകടത്തില്‍പെട്ടത്. കോട്ടേ മാരാമ്മ ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ അതുവഴി വന്ന ഏതാനും വാഹനയാത്രക്കാരാണ് സ്കൂട്ടറിന് തീപിടിച്ച വിവരം അറിയിച്ചത്.
ബസവരാജു ഉടൻ സ്കൂട്ടര്‍ നിര്‍ത്തി സുരക്ഷിത ദൂരത്തേക്ക് ഓടിമാറി. ഉടൻ സ്കൂട്ടറില്‍ തീപടരുകയും നിമിഷങ്ങള്‍ക്കകം സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയും ചെയ്തു. സ്കൂട്ടര്‍ മുഴുവനായും കത്തിനശിച്ചു. മൈസൂരു ട്രാഫിക് എ.സി.പി പ്രശുരാമപ്പ, ദേവരാജ ട്രാഫിക് സബ് ഇൻസ്പെക്ടര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി ഗതാഗതം തിരിച്ചുവിട്ടു.
കുടുംബത്തിന്റെ ദോഷം മാറാന്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിന് വിട്ടുകൊടുത്ത ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍
കുടുംബത്തിന് ഐശ്വര്യം വരാൻ ഭാര്യയയെ നഗ്നപൂജയ്ക്ക് ഇരുത്തണമെന്ന മന്ത്രവാദിയുടെ വാക്കുകേട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് വിട്ടുകൊടുത്ത ഭര്‍ത്താവും സഹോദരിയും അമ്മയും അറസ്റ്റില്‍.കൊല്ലത്താണ് സംഭവം.തന്നെ നഗ്ന പൂജയുടെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കൊല്ലം ചടയമംഗലത്ത് ഭര്‍ത്താവും ഭര്‍ത്യവീട്ടുകാരും ചേര്‍ന്നാണ് യുവതിയെ നഗ്ന പൂജയ്ക്ക് ഇരയാക്കിയത്. ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചടയമംഗലം പോലീസ് ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനെയും സഹോദരിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2016ലാണ് യുവതിയെ ചടയമംഗലം സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്.അതിന് ശേഷം കുടുംബത്തിന് ഐശ്വര്യം വരാൻ മന്ത്രവാദത്തിന് ഇരയാക്കി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്യുവതി പറയുന്നത്. നഗ്ന പൂജയ്ക്ക് തയ്യാറാകാതിരുന്നപ്പോള്‍ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചു.വിവാഹ ശേഷം ഹണിമൂണ്‍ എന്ന പേരില്‍ നാഗൂരിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. അതിനുശേഷം മന്ത്രവാദത്തിനെത്തിയ അബ്ദുള്‍ ജബ്ബാര്‍ എന്ന വ്യക്തിയും അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടില്‍ വെച്ചും.
മന്ത്രവാദ കേന്ദ്രത്തില്‍ വെച്ചും തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു.ഭര്‍തൃസഹോദരിയായ ശ്രുതിയാണ് എല്ലാവര്ക്കും വഴങ്ങാൻ നിര്‍ബന്ധിച്ചത്. ഭര്‍തൃമാതാവും ഇതിന് കൂട്ടുനിന്നു. സിദ്ധിഖ് എന്ന വ്യക്തി തന്റെ വസ്ത്രം വലിച്ച് കീറാൻ ശ്രമിച്ച കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ സാരമില്ലെന്നും മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് പറഞ്ഞതെന്നും യുവതി പരാതിയില്‍ പറയുന്നു.പീഡനം സഹിക്കുവാൻ കഴിയാതെ വന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.തുടര്‍ന്ന് യുവതിയുടെ വീട്ടുകാരാണ് കേസ് ഫയല്‍ ചെയ്തത്.