ബംഗളൂരു: ചാമരാജ് നഗര്‍ നഞ്ചൻകോട്ടിലെ ഹൊസകോട്ടെയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. മൈസൂരു രാജീവ് നഗര്‍ സ്വദേശി റിച്ചാര്‍ഡും കുടുംബവും സഞ്ചരിച്ച കെ.എ 01 എം.ജെ 3416 നാനോ കാറാണ് അപകടത്തില്‍പെട്ടത്.നഞ്ചൻകോട് സന്ദര്‍ശിച്ചശേഷം സുത്തുര്‍-ഹൊസകോട്ടെ റോഡ് വഴി മൈസൂരുവിലേക്ക് തിരിച്ചുവരവെ കാറിന് തീപിടിക്കുകയായിരുന്നു. കര്‍ഷകര്‍ റോഡില്‍ കനത്തില്‍ മുതിരച്ചെടികള്‍ ഉണക്കാനിട്ടതാണ് തീപിടിത്തത്തിന് ഇടയാക്കിയത്. തീപിടിച്ചതറിയാതെ റിച്ചാര്‍ഡ് കുറച്ചുദൂരം മുന്നോട്ടുപോയിരുന്നു. പിന്നീട് എതിരെ വന്ന ബൈക്ക് യാത്രികര്‍ വിവരമറിയിച്ചതോടെ വാഹനം നിര്‍ത്തി അമ്മയും ഭാര്യയുമടക്കമുള്ള യാത്രികരെ റിച്ചാര്‍ഡ് പുറത്തിറക്കി. മിനിറ്റുകള്‍ക്കകം കാര്‍ മുഴുവനായും തീ ആളിപ്പടര്‍ന്നു.
കാര്‍ഷിക മേഖലകളിലൂടെ കടന്നുപോകുന്ന റോഡുകളില്‍ ഇത്തരം വിളകള്‍ ഉണക്കാനിടുന്നത് പതിവാണ്. എന്നാല്‍, വാഹനങ്ങളുടെ എൻജിനടക്കമുള്ള താഴെയുള്ള ഭാഗങ്ങള്‍ ചൂടായിരിക്കുന്നതിനാല്‍ ചെടികളുടെ ഭാഗങ്ങളും വയ്ക്കോലും ഇവിടെ തട്ടി വാഹനങ്ങള്‍ക്ക് തീപിടിക്കുകയാണ് ചെയ്യുക. തൊഴിലാളികളുടെ കൂലി ലാഭിക്കാനാണ് കര്‍ഷകര്‍ ഈ പ്രവൃത്തി ചെയ്യുന്നതെങ്കിലും വാഹനയാത്രികര്‍ക്ക് ഇത് ഏറെ അപകടകരമാണ്. റിച്ചാര്‍ഡിന്‍റെ പരാതിയില്‍ ബിലിഗരെ പൊലീസ് കേസെടുത്തു.
പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത 26കാരന് ജാമ്യം അനുവദിച്ച് കോടതി; കാരണം അവര്‍ പ്രണയത്തിലായിരുന്നുവെന്ന്
മഹാരാഷ്ട്രയില്‍ 13കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 26കാരന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി.അതിന് കോടതി കണ്ടെത്തിയ ന്യായമാണ് വിചിത്രം. പ്രണയത്തിന്റെ പുറത്തായിരുന്നു അവരുടെ ബന്ധമെന്നും അല്ലാതെ കാമം അല്ലായിരുന്നുവെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തവളാണ്. എന്നാല്‍ താന്‍ സ്വമേധയാ ആണ് വീട് വിട്ടിറങ്ങിയതെന്നും പ്രതിയായ നിതിന്‍ ധബെറാവുവിനൊപ്പം താമസം ആരംഭിച്ചതെന്നും അവള്‍ പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. പ്രതിക്ക് പ്രായം 26 വയസ്സ് മാത്രമാണെന്നും ജസ്റ്റീസ് ഊര്‍മിള ജോഷി- ഫാല്‍കെ വിധിയില്‍ പറയുന്നു. ജാമ്യാപേക്ഷകനും 26 വയസ്സ് എന്ന ചെറിയ പ്രായമാണ്. പ്രണയ ബന്ധത്തിന്റെ പേരില്‍ അവര്‍ ഒന്നിച്ചവരാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.
പരസ്പരമുള്ള ഇഷ്ടത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിലേക്ക് കടന്നിട്ടുണ്ടാവാം. എന്നാല്‍, കാമാസക്തിയോടെയല്ല പ്രതി ഇരയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും വിധിയില്‍ പറയുന്നു. 2020 ഓഗസ്റ്റിലാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കുന്നത്. മകളെ കാണ്‍മാനില്ലെന്നായിരുന്നു പരാതി. അന്വേഷണം നടത്തിയ പോലീസ് മകളെ കണ്ടെത്തി. എന്നാല്‍ താന്‍ സ്വമേധയാ വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നും പ്രതിയുമായി പ്രണയത്തിലാണെന്നും അവള്‍ മൊഴി നല്‍കുകയായിരുന്നു. പ്രതി തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് പ്രതിക്കൊപ്പം താമസമാക്കിയതെന്നും അവള്‍ മൊഴിയില്‍ പറയുന്നു.