Home Featured ബെംഗളൂരു:നഗരത്തിൽ സർവീസ് നടത്തുന്നതിനിടെ വൈദ്യുത ബസ് കത്തിനശിച്ചു

ബെംഗളൂരു:നഗരത്തിൽ സർവീസ് നടത്തുന്നതിനിടെ വൈദ്യുത ബസ് കത്തിനശിച്ചു

ബെംഗളൂരു : റോഡിലെ വെള്ളക്കെട്ടിൽ പെട്ടെന്ന് നിന്നു പോയ ബെംഗളൂരു മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബി.എം.ടി.സി.) വൈദ്യുതബസിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഔട്ടർറിങ് റോഡിൽ കെംപാപുരയ്ക്ക് സമീപത്തായിരുന്നു സംഭവം. ബസ് പൂർണമായി കത്തിനശിച്ചു. ആളപായമില്ല.ടിൻ ഫാക്ടറിയിൽനിന്ന് ഗൊരഗുണ്ടപാളയത്തേക്കു പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കനത്ത മഴയെത്തുടർന്ന് കെംപാപുരയിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ബസ് ഇവിടെയെത്തിയപ്പോൾ പെട്ടെന്ന് നിന്നു. ജീവനക്കാർ ബസിലുണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.

തുടർന്നാണ് കണ്ടക്ടറും ഡ്രൈവറും ബസിൽനിന്ന് പുകയുയരുന്നത് കണ്ടത്.അഗ്നി രക്ഷാസേനയെത്തിയപ്പോഴത്തേക്കും തീ പടർന്നുപിടിച്ചു. പിന്നീട് വിശ ദപരിശോധനയ്ക്കായി ബസ് കെങ്കേരി ഡിപ്പോയിലേക്ക് കൊണ്ടുപോയി. ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം ബി.എം.ടി.സി. വൈദ്യുത ബസുകൾ ലഭ്യമാക്കുന്ന കമ്പനിയായ ജെ.ബി.എമ്മിൽ നിന്ന് പാട്ടത്തിനെടുത്ത ബസാണിത്.

ബി.എം.ടി.സി.ക്ക് നിലവിൽ നാനൂറോളം വൈദ്യുതബസുകളുണ്ട്. യാത്രയ്ക്കിടെ സുരക്ഷാപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് യാത്രക്കാരോട് ബി.എം.ടി.സി. നിർദേശിച്ചു. റോഡിൽ വെള്ളക്കെട്ടുണ്ടാകുമ്പോൾ വൈദ്യുതവാഹനങ്ങൾ ഇറക്കരുതെന്നും ഇത് ഷോർട്ട് സർക്യൂട്ടിനിടയാക്കുമെന്നും ബെംഗളൂരു നോർത്ത് ഈസ്റ്റ് ട്രാഫിക് എ.സി.പി. ജീവനക്കാർക്ക് നിർദേശം നൽകി.

പൊറോട്ടയ്ക്ക് ഒപ്പം ഇനി സൗജന്യ ഗ്രേവി കിട്ടില്ല ;സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു.

സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ആണ് വില വർദ്ധനവ് എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.വിവിധ ഹോട്ടല്‍ അസോസിയേഷനുകളുടെ നിർദ്ദേശ പ്രകാരമാണ് വില വർദ്ധനവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. കാപ്പിയ്ക്കും, ചായയ്ക്കും ഉള്‍പ്പെടെയാണ് വില വർദ്ധിച്ചിരിക്കുന്നത്.മധ്യകേരളത്തിലെ സാധാരണ ഹോട്ടലുകളില്‍ ഉള്‍പ്പെടെ ഈ മാസം ഒന്ന് മുതല്‍ വില വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ പതിവായി നല്‍കുന്നതില്‍ നിന്നും ഇരട്ടി തുക നല്‍കണം.

സാധാരണ ഹോട്ടലുകളില്‍ ചായയ്ക്ക് 10 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്നത്. എന്നാല്‍ ഇത് ഇപ്പോള്‍ 13 ആയി. 15 രൂപ വരെയാണ് ചില ഹോട്ടലുകളില്‍ വാങ്ങുന്നത്. കാപ്പിയ്ക്ക് 20 രൂപവരെയാണ് വാങ്ങുന്നത്. പൊറോട്ട, ചപ്പാത്തി, അപ്പം, ഇഡലി, ദോശ എന്നിവയ്ക്ക് 13 രൂപ മുതലാണ് ഹോട്ടലുകള്‍ ഈടാക്കുന്നത്. പലഹാരങ്ങള്‍ക്കൊപ്പം ഫ്രീ ആയി ലഭിച്ചിരുന്ന ഗ്രേവിയ്ക്ക് ഇനി മുതല്‍ പണം നല്‍കേണ്ട സാഹചര്യവും ഉണ്ട്. 20 രൂപയാണ് ഗ്രേവിയ്ക്ക് നല്‍കേണ്ടിവരുക.

You may also like

error: Content is protected !!
Join Our WhatsApp Group