കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിച്ചുകൊണ്ടുള്ള ദീര്‍ഘദൂര ട്രെയിന്‍ യാത്ര ഏറെ സുഖമുള്ള ഒരു അനുഭവമാണ്. പ്രത്യേകിച്ചും രാത്രി കാലങ്ങളിലെ ട്രെയിന്‍ യാത്ര ആസ്വദിക്കാത്തവര്‍ വിരളമായിരിയ്ക്കും. ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. എണ്ണമറ്റ നവീകരണങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കി വരുന്നത്. യാത്രക്കാര്‍ക്ക് സുഖകരവും സന്തോഷപ്രദവുമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്.
അതിനായി ദിനംപ്രതി റെയില്‍വേ മാറ്റങ്ങള്‍ നടപ്പാക്കി വരികയാണ്. മാറ്റങ്ങള്‍ക്കൊപ്പം പുതിയ പുതിയ നിയമങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ രാത്രി യാത്രക്കാര്‍ക്കായി നല്‍കിയിരിയ്ക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
ട്രെയിനില്‍ രാത്രി ഉറങ്ങുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം
റെയില്‍വേയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, നിങ്ങളുടെ സീറ്റിലോ കമ്ബാര്‍ട്ട്മെന്റിലോ കോച്ചിലോ ഉള്ള ഒരു യാത്രക്കാരനും രാത്രിയില്‍ മൊബൈലില്‍ ഉച്ചത്തില്‍ സംസാരിക്കാനോ ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍ക്കാനോ കഴിയില്ല. മറ്റ് യാത്രക്കാരുടെ ഉറക്കം കെടുത്തുന്ന രീതിയിലുള്ള യാതൊരു പ്രവൃത്തിയും അനുവദനീയമല്ല.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, തങ്ങളുടെ കോച്ചില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുകയും രാത്രി വൈകുവോളം പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുന്നതായി പല യാത്രക്കാരും പരാതിപ്പെട്ടിരുന്നു. ഇതുകൂടാതെ രാത്രി 10 മണിക്ക് ശേഷവും പല യാത്രക്കാരും ലൈറ്റ് ഓണാക്കി മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്നതും പതിവായിരുന്നു. ഇത് കണക്കിലെടുത്താണ് റെയില്‍വേ രാത്രി യാത്രക്കാര്‍ക്കായി പുതിയ നിയമം കൊണ്ടുവന്നത്. ഏതെങ്കിലും യാത്രക്കാരന്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ റെയില്‍വേ അവര്‍ക്കെതിരെ നടപടിയെടുക്കും.
റെയില്‍വേ നടപ്പാക്കുന്ന പുതിയ നിയമങ്ങള്‍ എന്തൊക്കെയാണ്?
ട്രെയിന്‍ യാത്രയ്ക്കിടെ രാത്രി 10 മണിക്ക് ശേഷം മൊബൈലില്‍ ഉച്ചത്തില്‍ സംസാരിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. പുതിയ നിയമം അനുസരിച്ച് രാത്രി യാത്രയില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് ഉച്ചത്തില്‍ സംസാരിക്കാനോ പാട്ട് കേള്‍ക്കാനോ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ ഏതെങ്കിലും യാത്രക്കാരന്‍ പരാതിപ്പെട്ടാല്‍ അത് തീര്‍പ്പാക്കേണ്ടത് ട്രെയിനിലുള്ള ജീവനക്കാരുടെ ചുമതലയായിരിക്കും.
ഈ പുതിയ നിയമങ്ങള്‍ അനുസരിച്ച്, രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നത് ഇനി അനുവദിക്കില്ല, അതായത്, രാത്രി 10 മണിക്ക് ശേഷം ഒരു തരത്തിലുള്ള ആഘോഷങ്ങളും അനുവദിക്കില്ല. ഉച്ചത്തിലുള്ള ശബ്ദവും സംഗീതവും കേട്ട് ഉറക്കം നഷ്ടപ്പെടുന്ന യാത്രികരുടെ പരാതിയുടെ വെളിച്ചത്തിലാണ് പുതിയ നിയമങ്ങള്‍ പുറത്തിറക്കിയത്. സഹയാത്രികരുടെ ഉറങ്ങാനുള്ള അവകാശം കണക്കിലെടുത്ത്, സമയബന്ധിതമായി റെയില്‍വേ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരിയ്ക്കുകയാണ്.
സുരേഷ് ഗോപിക്കൊപ്പം മകന്‍ മാധവ്, നായികയായി അനുപമ
സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നാളെ ആരംഭം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വച്ച് 11.44നും 12.05 നും ഇടയില്‍ പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കമാവുക. ഒക്ടോബര്‍ 5 ന് ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. കോസ്മോസ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയാവുക. സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാധവിന്‍റെ സിനിമാ അരങ്ങേറ്റമാണ് ഇത്.
സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ എത്തിയിരുന്നു. കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയില്‍ എത്തിയാണ് മാധവ് അദ്ദേഹത്തെ കണ്ടത്. സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപി വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ എത്തുക എന്നാണ് അറിയുന്നത്. ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമായിരിക്കും ഇത്.
നേരത്തെ സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചെറിയൊരു സീനിൽ മാധവ് അഭിനയിച്ചിരുന്നു. സുരേഷ് ഗോപി അവതരിപ്പിച്ച മേജര്‍ ഉണ്ണികൃഷ്ണന്‍റെ ഫൈറ്റ് സീൻ കണ്ട് സമീപത്തെ ഒരു ഫ്‌ളാറ്റിൽ നിന്നും എത്തിനോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു. എന്നാൽ ആരും തിരിച്ചറിയാതെ പോയ സീനിന്റെ മേക്കിംഗ് വീഡിയോ പിന്നീട് പുറത്തിറങ്ങിയതോടെയാണ് അത് മാധവ് ആണെന്ന് മലയാളികൾ മനസ്സിലാക്കിയത്.
അതേസമയം, ‘മേ ഹും മൂസ’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സെപ്റ്റംബർ 30ന് ആയിരുന്നു തിയറ്റര്‍ റിലീസ്. മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്. ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബ് ആണ്.