Home covid19 ആർടിപിസിആർ നിബന്ധന മഹാരാഷ്ട്രയ്ക്ക് ഇളവ്, കേരളത്തിനില്ല

ആർടിപിസിആർ നിബന്ധന മഹാരാഷ്ട്രയ്ക്ക് ഇളവ്, കേരളത്തിനില്ല

by ടാർസ്യുസ്

ബെംഗളുരു: മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർക്കു കർണാടക ഇളവു നൽകുമ്പോഴും കേരളത്തിനായുള്ള കർശന കോവിഡ് നിബന്ധനകളിൽ വിട്ടുവീഴ്ചയില്ല. 2 ദിവസത്തെ ഹ്രസ്വസന്ദർശനത്തിനു മഹാരാഷ്ട്രയിൽ നിന്നെത്തുന്നവർ ഇനി മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

പകരം 2 ഡോസ് കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ രേഖ ഹാജരാക്കിയാൽ മതി. അതേസമയം കേരളത്തിനായി മാസങ്ങൾക്കു മുൻപ് ഏർപ്പെടുത്തിയ യാത്രാ നിബന്ധനകൾ അതേപടി തുടരുകയാണ്. ഹ്രസ്വ സന്ദർശകരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. 3 ദിവസത്തിൽ കൂടുതൽ തങ്ങാനായി കേരളത്തിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റീൻ ചട്ടങ്ങളും നിലനിൽക്കുന്നുണ്ട്. കർണാടകയിൽ എത്തുന്ന വിദ്യാർഥികൾക്കും കമ്പനി ജീവനക്കാർക്ക് അതതു സ്ഥാപനങ്ങൾ പൊതു ക്വാറന്റീൻ ഒരുക്കണമെന്ന നിബന്ധന ഉൾപ്പെടെയാണിത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group