ബിഹാര്‍; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ബിഹാര്‍.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങണമെങ്കിലും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായിവരും.പതിനായിരക്കണക്കിന് ബിഹാര്‍ സ്വദേശികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ദീപാവലിയും നവരാത്രിയും പ്രമാണിച്ച് പലരും ഈമാസം നാട്ടില്‍ പോകാനിരിക്കുകയാണ്.ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും ടിപിആര്‍ നിരക്കും കുതിച്ചുയരുകയാണ്. മുപ്പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം