ബെംഗളൂരു ∙ കേരളം ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും കര്‍ശനമായി നിരീക്ഷിക്കണമെന്നും കര്‍ണാടകയിലെ കോളജുകള്‍ക്ക് ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ നിര്‍ദേശം നല്‍കി
കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 34 വിദ്യാര്‍ഥികള്‍ക്കു കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഹൊറമാവ് ക്രിസ്ത്യന്‍ കോളജ് ഓഫ് നഴ്സിങ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരു നഗരത്തിലെ വലിയ കോവിഡ് ക്ലസ്റ്ററുകളില്‍ ഒന്നാണിത്. പ്രത്യക്ഷ ലക്ഷണങ്ങള്‍ കാണിക്കാതെ പോസിറ്റീവ് ആയ നഴ്സിങ് വിദ്യാര്‍ഥികളുടെ സ്രവസാംപിള്‍ കൊറോണ വൈറസിന്റെ ജനിതകമാറ്റ പഠനത്തിനായി അയയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളില്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണമെന്നാണ് ഉത്തരവ്. ബെംഗളൂരുവിനു പുറമേ കുടക്, ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിലെ കോളജുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതിനിടെ, കേരളത്തില്‍ നിന്നു റോഡ് മാര്‍ഗം തമിഴ്നാട്ടിലെത്തിയ 5 പേര്‍ പോസിറ്റീവായി.