ബെംഗളൂരു ∙ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി 3,700 കെഎസ്ആർടിസി ബസുകളും 1,200 ബിഎംടിസി ബസുകളും വിട്ടുനൽകാൻ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇത്രയും ബസുകൾ ട്രിപ് മുടക്കുന്നതോടെ 9, 10 ദിവസങ്ങളിൽ നഗരത്തിൽ യാത്രാക്ലേശം രൂക്ഷമാകും.
പോളിങ് സാമഗ്രികളുമായി ജീവനക്കാരെ ബൂത്തുകളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും പൊലീസുകാരെ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനുമാണ് ബസുകൾ ഉപയോഗിക്കുക. കൂടാതെ 6,000 ടാക്സി കാറുകളും വാടകയ്ക്കെടുക്കുന്നുണ്ട്.
രാജ്യത്ത്14 മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത്14 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.2000 – ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് സെക്ഷന്‍ 69 എ പ്രകാരമാണ് ഇത്തം മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്‌തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പാക്കിസ്ഥാനില്‍നിന്നും ഈ ആപ്പുകള്‍ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ജമ്മു കശ്മീരിലെ ഭീകരര്‍ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല.ഇതേ തുടര്‍ന്ന് ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. ഇതിന് ശേഷമാണ് 14 ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്.